×

വിദ്യാഭ്യാസമുള്ളവരാണ് ഇന്ത്യന്‍ മുസ്ലീങ്ങള്‍ , അഭയാര്‍ത്ഥികളും നുഴഞ്ഞുകയറ്റക്കാരും രണ്ടാണ് – മഹാത്മാഗാന്ധിയും കോണ്‍ഗ്രസും പാകിസ്ഥാനിലെ ന്യൂനപക്ഷങളെ സ്വാഗതം ചെയ്തിട്ടുണ്ട് – വികാരാധീനനായി പ്രധാനമന്ത്രി – ആയിരക്കണക്കിന് പോലീസുകാരെ ആക്രമിക്കുന്നതെന്തിന് ?എന്‍ആര്‍സിയും പൗരത്വ നിയമവും ഭാരതത്തിലെ മുസ്ളീംങ്ങളെ ഒരുതരത്തിലും ബാധിക്കില്ല

ന്യൂഡല്‍ഹി: ജനങ്ങളുടെ അവകാശത്തെ താന്‍ തുടച്ചു നീക്കുകയാണെന്ന തെറ്റായ പ്രചരണങ്ങളെ ഈ രാജ്യം അംഗീകരിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ഏതെങ്കിലും തീരുമാനത്തില്‍ ജനങ്ങളെ വിഘടിപ്പിക്കുന്ന തരത്തിലാണെന്ന് തെളിയിക്കാന്‍ ആരോപണമുന്നയിക്കുന്നവരെ വെല്ലുവിളിക്കുകയാണെന്നും നരേന്ദ്ര മോദി പറഞ്ഞു. ഡല്‍ഹിയിലെ രാംലീല മൈതാനത്തില്‍ നടത്തിയ റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില രാഷ്‌ട്രീയ പാര്‍ട്ടികള്‍ പൗരത്വഭേദഗതി നിയമത്തിന്റെ പേരില്‍ മുതലെടുപ്പ് നടത്തുകയാണ്. ജനവികാരത്തെ മുതലെടുത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് അവര്‍ ചെയ്യുന്നതെന്ന് മോദി കുറ്റപ്പെടുത്തി.

‘പൗരത്വഭേദഗതി നിയമത്തെ കുറിച്ച്‌ ആരാണ് വ്യാജപ്രചരണങ്ങള്‍ അഴിച്ചു വിടുന്നത് എന്നാണ് അത്തരക്കാരോട് എനിക്ക് ചോദിക്കാനുള്ളത്. എതിരാളികള്‍ക്ക് വേണമെങ്കില്‍ എന്റെ പ്രതിമ കത്തിക്കാം പക്ഷേ ആ അഗ്നിയില്‍ ചാരമാകേണ്ടത് ഇവിടുത്തെ പാവപ്പെട്ടവരായ ജനങ്ങളല്ല. ഞങ്ങള്‍ ഓരോപദ്ധതികള്‍ ആവിഷ്‌കരിക്കുമ്ബോഴും ജനങ്ങളോട് ചോദിക്കാറില്ല, നിങ്ങള്‍ ക്ഷേത്രത്തില്‍ പോകുന്നവരാണോ അതോ പള്ളിയില്‍ പോകുന്നവരാണോ എന്ന്. രാജ്യത്ത് മുസ്ളിംങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. മുസ്ളിം ജനവിഭാഗത്തിന്റെ ഉന്നമനത്തിനു കോട്ടം തട്ടുന്ന പ്രവര്‍ത്തികള്‍ ഒരു തരത്തിലും ഇന്ത്യയില്‍ സംഭവിക്കില്ലെന്ന് ഞാന്‍ ഉറപ്പു നല്‍കുകയാണ്’.

ലോകത്തിലെ ഏറ്റവും ബൃഹത്തായ ആരോഗ്യ പദ്ധതിയാണ് അടുത്തിടെ ഇന്ത്യയില്‍ നടപ്പാക്കാന്‍ കഴിഞ്ഞത്. രാജ്യത്തെ പാവപ്പെട്ടവരായ 50 കോടി ജനങ്ങള്‍ക്കാണ് അതിന്റെ പ്രയോജനം ലഭിക്കുക. ഉജ്ജ്വല ആവാസ് യോജന പദ്ധതിയിലൂടെ രാജ്യത്തെ ഓരോ പാവപ്പെട്ട പൗരന്റെയും വീട് സന്ദര്‍ശിച്ച്‌ കാര്യങ്ങള്‍ വിലയിരുത്തി സൗജന്യമായി വൈദ്യുതി കണക്ഷന്‍ നല്‍കുന്ന പദ്ധതി സര്‍ക്കാര്‍ ആവിഷ്‌കരിച്ചു കഴിഞ്ഞു. ഇതിലൊന്നും തന്നെ ഒരിക്കലും ആരുടെയും ജാതിയോ മതമോ സര്‍ക്കാര്‍ ചോദിച്ചിട്ടില്ല. എന്നിട്ടും എന്തുകൊണ്ടാണ് ഞങ്ങളെ പഴിചാരുന്നത്? എന്തിനാണ് ഇത്തരക്കാര്‍ കള്ളത്തരം പ്രചരിപ്പിക്കുന്നത്? എന്തിനാണ് രാജ്യത്തെ മുസ്ളിം സഹോദരങ്ങളെ ഇവര്‍ തെറ്റിദ്ധരിപ്പിക്കപ്പെടുന്നത്?

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒന്നരക്കോടി വീടുകളാണ് രാജ്യത്തെ ദരിദ്രരായ ജനവിഭാഗത്തിന് നിര്‍മ്മിച്ചു നല്‍കിയത്. അപ്പോഴും ഒരാളോടും പോലും ഞങ്ങള്‍ ജാതിയോ മതമോ ചോദിച്ചിട്ടില്ല. ആവശ്യക്കാര്‍ക്ക് അവരുടെ ആവശ്യങ്ങള്‍ അറിഞ്ഞ് സഹായിക്കുക മാത്രമാണ് ഈ സര്‍ക്കാര്‍ ചെയ്‌തിട്ടുള്ളത്’. പൗരത്വഭേദഗതിയോ എന്‍.ആര്‍.സിയോ രാജ്യത്തെ മുസ്ളീംങ്ങളെ ഒരുതരത്തിലും ബാധിക്കില്ല. അതുകൊണ്ടുതന്നെ ആരും ഭയപ്പെടേണ്ടതില്ല.

 

പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നു കഴിഞ്ഞു. ഇനി അതില്‍ മാറ്റമില്ല. കേന്ദ്രസര്‍ക്കാര്‍ ബിജെപിക്ക് പക്ഷപാതം ആണെന്ന് ആരോപിക്കുന്നു. അവര്‍ ഉയര്‍ത്തുന്ന ഈ ആരോപണങ്ങള്‍ തെളിയിക്കാന്‍ വെല്ലുവിളിക്കുകയാണ്. രാജ്യത്തിന്റെ നല്ല ഭാവിക്കായാണ് ഈ നിയമം കൊണ്ടുവന്നതെന്നും മോദി പറഞ്ഞു.

രാജ്യത്തെ പ്രതിഷേധക്കാര്‍ പോലീസുകാരെ ആക്രമിച്ചുകൊണ്ട് എന്താണ് കാണിക്കുന്നത്. ആയിരക്കണക്കണക്കിന് പോലീസുകാര്‍ ജനങ്ങള്‍ക്കായി ജീവിതം വരെ നല്‍കിക്കഴിഞ്ഞു.

ദല്‍ഹി എഎപി സര്‍ക്കാരിനേയും മോദി രൂക്ഷമായി വിമര്‍ശിച്ചു. വാഗ്ദാനങ്ങളൊന്നും പാലിക്കാന്‍ കേജ്‌രിവാള്‍ സര്‍ക്കാരിനായിട്ടില്ല. ഇപ്പോള്‍ നിങ്ങളുടെയെല്ലാം മുഖത്ത് ഒരു ആശ്വസത്തിന്റെ പുഞ്ചിരി ഞാന്‍ കാണുന്നു. ദില്ലിയിലെ 1731 കോളനികളിലായി കഴിയുന്ന നാല്‍പ്പത് പേര്‍ക്ക് ഞങ്ങള്‍ അവരുടെ വാസസ്ഥലത്തിന്റെ അവകാശം നല്‍കി.

ദല്‍ഹിയിലെ വീടിലാത്തവര്‍ക്ക് ഭൂമി നല്‍കാനുള്ള ബില്‍ പാര്‍ലമെന്റിലെ ഇരുസഭകളും പാസാക്കി കഴിഞ്ഞു. 1700 കോളനികളുടെ അതിര്‍ത്തി ഇതിനോടകം വേര്‍തിരിച്ചു കഴിഞ്ഞു. 1200 കോളനികളുടെ ഭൂപടം ഇതിനോടകം സജ്ജമാക്കി കഴിഞ്ഞു.

ഒരോ ദിവസവും 25 കിമീ ദൂരം വീതം ദില്ലി മെട്രോയുടെ പണി നടക്കുകയാണ്. ദല്‍ഹി മെട്രോയുടെ വികസനത്തിനായി മുന്‍സര്‍ക്കാരുകള്‍ ഒന്നും ചെയ്തിരുന്നില്ല.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top