×

കവിതയോ നോവലോ ഇല്ലോ ! നേരിട്ട് കാര്യത്തിലേക്ക് ബാലഗോപാല്‍ മാജിക് – പ്രധാന പ്രഖ്യാപനങ്ങൾ

വിലക്കയറ്റം തടയാനും ഭക്ഷ്യസുരക്ഷയ്‌ക്കും 2000 കോടിരൂപ മാറ്റിവെച്ചതായും   പ്രഖ്യാപിച്ച്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ 2022‐ 23 വർഷത്തേക്കുള്ള ബജറ്റവതരണം തുടങ്ങി. കേന്ദ്ര സാമ്പത്തിക നയങ്ങൾക്ക്‌ ബദലായി കേരള മോഡലാണ്‌  മുന്നോട്ടുവെയ്‌ക്കുന്നതെന്നും  രണ്ടാം പിണറായി സർക്കാരിന്റെ  പൂർണ ബജറ്റ്‌  അവതരിപ്പിച്ച്‌ ധനമന്ത്രി വ്യക്‌തമാക്കി.

 

പുർണമായും കടലാസ്‌ രഹിത ബജറ്റാണ്‌ ഇത്തവണത്തേത്‌. നിയമസഭയിൽ ടാബിൽ നോക്കിയാണ്‌ ബജറ്റ്‌ വായിക്കുന്നത്‌. കടലാസ്‌ ഒഴിവാക്കിയുള്ള ബജറ്റ്‌ പ്രസംഗത്തെ സ്‌പീക്കർ എം ബി രാജേഷ്‌ പ്രശംസിച്ചു

 

 

  • ജില്ലാ സ്‌കിൽ പാർക്കുകൾക്കായി 350 കോടി
  • മൈക്രോ ബയോളജി സെന്റർ ഓഫ്‌ എക്‌സലൻസ്‌ സ്ഥാപിക്കും.
  • ഫൈവ്‌ ജി മൊബൈൽ സേവനം വേഗത്തിലാക്കും
  • ഉന്നതവിദ്യാഭ്യാസത്തിന്‌ 200 കോടി
  • കണ്ണൂരിൽ പുതിയ ഐടി പാർക്ക്‌
  • കൊല്ലത്ത്‌ ടെക്‌നോപാർക്ക്‌
  • നാല്‌ ഐടി ഇടനാഴികൾ നിർമ്മിക്കും
  • ഐ ടി സ്ഥാപനങ്ങളിൽ സർക്കാർ സഹായത്തോടെ ഇന്റേൺഷിപ്പ്‌
  • സർവ്വകലാശാലകൾക്ക്‌ 200 കോടി
  • ഐ ടി സ്ഥാപനങ്ങളിൽ സർക്കാർ സഹായത്തോടെ ഇന്റേൺഷിപ്പ്‌
  •   ഐടി ആഭ്യന്തരസൗകര്യ വകസനത്തിന്‌ കിഫ്‌ബി വഴി 100 കോടി രൂപ
  • ഐടി പാർക്ക്‌ വികസനത്തിന്‌ ഭൂമി ഏറ്റെടുക്കാൻ 1000 കോടി     . നാല്‌ സയൻസ്‌ പാർക്കുകൾ തുടങ്ങാൻ ആയിരം കോടി
  • തിരുവനന്തപുരത്ത്‌ ആഗോള ശാസ്‌ത്രോത്സവത്തിന്‌ നാല്‌ കോടി രൂപ
  •    മരച്ചീനിയിൽ നിന്ന്‌ എഥനോൾ ഉൽപ്പാദിപ്പിക്കാൻ പദ്ധതി. റബ്ബർ സബ്‌സിഡിക്ക്‌ 500 കോടി. സിയാൽ മാതൃകയിൽ കാർഷിക മാർക്കറ്റിംഗ്‌ കമ്പനി
  • പകുതി ഫെറിബോട്ടുകൾ സോളാർ ആക്കും ജലാശയങ്ങളിലെ പ്ലാസ്‌റ്റിക് മാലിന്യം നീക്കാൻ 10 കോടി രൂപ
  •     2050 ൽ കേരളത്തിൽ കാർബൺ വികിരണം ഇല്ലാതാക്കും
  • കാർഷിക മേഖലയ്‌ക്ക്‌ അടങ്കൽ 851 കോടി
  •     നെല്ലിന്റെ താങ്ങുവില കൂട്ടി . നെൽകൃഷിക്ക്‌ 76 കോടി രൂപ
  •    കൃഷിശ്രീ സ്വയംസഹകരണ സംഘങ്ങൾക്ക്‌ 19 കോടി
  •  വെള്ളപൊക്ക ദുരിതം പരിഹരിക്കാൻ 140 കോടി. വിളനാശം തടയാൻ 51 കോടി
  •     ബഹുനില വ്യവസായ എസ്‌റ്റേറ്റുകൾ വികസിപ്പിക്കാൻ 10 കോടി.
  •  വ്യവസായ മേഖലയുടെ ബജറ്റ്‌ വിഹിതം വർദ്ധിപ്പിച്ചു; വ്യവസായ മേഖലക്ക്‌ 1226.66 കോടി
  •    കയർ മേഖലയ്‌ക്ക്‌ 117 കോടി. കശുവണ്ടി വ്യവസായത്തിന്‌ 30 കോടി പലിശയിളവ്‌
  •     ഇലക്ട്രോണിക്ക് ഹാർഡ് വെയർ ഹബ്ബിന് 28 കോടി , ഇക്കോ ടൂറിസം പദ്ധതികൾക്ക് പത്ത് കോടി
  • ഒരു കുടുംബം ഒരു സംരംഭം പദ്ധതിക്ക്‌ 7 കോടി, വീടുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കുന്നതിന്‌ പ്രോത്സാഹനം

Read more: https://www.deshabhimani.com/news/kerala/budget-state-2022-k-n-balagopal/1006655

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top