കല്യാണം നടക്കില്ലെന്ന പേടി; ക്യാമ്ബസ് കൊലപാതകത്തില്‍ ഞെട്ടി കേരളം
പാലാ: പരീക്ഷകഴിഞ്ഞ് ഇറങ്ങിയ പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കൊലപ്പെടുത്തണമെന്നു കരുതിയല്ല താന്‍ വന്നതെന്നു പ്രതി അഭിഷേകിന്റെ മൊഴി. വൈക്കം കളപ്പുരയ്ക്കല്‍ നിതിന മോള് (22) ആണ് ഇന്നു ദാരുണമായി സഹപാഠിയുടെ കൊലക്കത്തിക്ക് ഇരയായി മാറിയത്.
രണ്ടു വര്‍ഷമായി പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നെന്നും എന്നാല്‍ അടുത്ത കാലത്തായി നിതിനമോള്‍ അകല്‍ച്ച കാണിച്ചതായും പ്രതി പോലീസിനോടു പറഞ്ഞു. രണ്ടു ദിവസം മുന്‍പ് നിതിനയുടെ മൊബൈല്‍ഫോണ്‍ അഭിഷേക് പിടിച്ചുവാങ്ങിയിരുന്നു. ആ ഫോണ്‍ തിരികെ നല്കാന് എന്നും പറഞ്ഞാണ് ഇന്നു വീണ്ടും പെണ്‍കുട്ടിയെ കണ്ടത്.
പെണ്‍കുട്ടി പരീക്ഷയ്ക്കു കയറിയ സമയം പ്രതി പുറത്ത് എത്തിയിരുന്നു. പരീക്ഷ തീരുംവരെ കാത്തിരുന്ന ശേഷമാണ് പെണ്‍കുട്ടിയെ കണ്ടത്. അമ്മയുമായി പെണ്‍കുട്ടി ഫോണില്‍ സംസാരിക്കേവേയാണ് പ്രതി ആക്രമിച്ചത്. പ്രണയ നൈരാശ്യമാണ് കൊലയ്ക്കു കാരണമെന്നാണ് പ്രതി പോലീസിനോടു പറഞ്ഞിരിക്കുന്നത്. കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നു പ്രതി പറഞ്ഞു.
പിന്നെ എന്തിനാണ് കൈയില്‍ ആയുധം സൂക്ഷിച്ചിരുന്നതെന്നു പോലീസ് ചോദിച്ചപ്പോള്‍ അതു സ്വയം കൈയില്‍ മുറവേല്പിച്ചു നിതിനമോളെ ഭയപ്പെടുത്താനാണ് കത്തിയും കൊണ്ടുവന്നതെന്നായിരുന്നു പ്രതിയുടെ മറുപടി.
പിന്നെ എങ്ങനെയാണ് സംഭവം കൊലപാതകത്തില്‍ എത്തിയതെന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല. കൊലപാതകത്തിനു ശേഷം സംഭവസ്ഥലത്തുനിന്ന് ഒാടിപ്പോകാനോ രക്ഷപ്പെടാനോ ശ്രമിക്കാതെ സമീപത്തെ സിമന്റ് ബഞ്ചില്‍ ഇരിക്കുന്ന നിലയിലാണ് പ്രതിയെ ഒാടിയെത്തിവര് കണ്ടത്. മൂന്നാം വര്‍ഷ ഫുഡ് ടെക്നോളജി വിദ്യാര്‍ഥികളാണ് ഇരുവരും.
വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് നടുക്കുന്ന ക്രൂരകൃത്യം അരങ്ങേറിയത്. സപ്ലിമെന്ററി പരീക്ഷ കഴിഞ്ഞ് നിതിന പുറത്തിറങ്ങുന്നതും കാത്ത് അഭിഷേക് സ്ഥലത്ത് കാത്തിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
മുന്‍കൂട്ടി തീരുമാനിച്ചപോലെ കത്തിയും ഇയാള്‍ കൈയില്‍ കരുതിയിരുന്നു. പതിവ് അധ്യയന ദിവസമല്ലാതിരുന്നതിനാല്‍ കാമ്ബസില്‍ വിദ്യാര്‍ഥികളും നന്നേ കുറവായിരുന്നു.നിലവിളി കേട്ട് ഓടിയെത്തിയവര്‍ കണ്ടത് രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിതിനയെയാണ്. തൊട്ടടുത്തു കൂസലില്ലാതെ സിമന്റ് ബഞ്ചില്‍ ഇരിക്കുകയായിരുന്നു അഭിഷേകെന്നും ദൃക്സാക്ഷികള്‍ പറയുന്നു.
സ്ഥലത്ത് പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് എത്തി വാഹനത്തില്‍ കയറാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഒരു ഭാവ വ്യത്യാസവും കൂടാതെ ഇയാള്‍ വാഹനത്തില്‍ കയറി. മാരകമായി മുറിവേറ്റ നിതിനയെ ഉടന്‍തന്നെ കാമ്ബസിലുണ്ടായിരുന്ന വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും വൈകാതെ മരണം സംഭവിക്കുകയായിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്