ഇതെന്താ – മുല്ലപ്പിള്ളി.. തൊടുപുഴയില്‍ ഇങ്ങനെ ? നിഷ തെറ്റയിലിനും, ഷാജഹാനും സ്ഥാനാര്‍ത്ഥിത്വം നഷ്ടപ്പെട്ടുത്തിയത് ആരൊക്കെ ? നിഷയുടെ എഫ് ബിയില്‍ 448 കമന്റുകള്‍
കെ .പി .സി സി യുടെ കത്ത് ചവറ്റുകുട്ടയിൽ ഡി സി സി ഇട്ട ശേഷം ആദ്യമായി മുല്ലപ്പിള്ളി ഇടുക്കിയിലേക്കു .
തൊടുപുഴ :കെ .പി .സി .സി .യെക്കാൾ പവർ ഉള്ള ഡി സി സി .സ്ഥാനാർഥി നിര്ണയവുമായി ബന്ധപ്പെട്ടു കെ .പി സി സി നൽകിയ കത്തുകൾ , ഡി സി സി ചവറ്റുകുട്ടയിൽ ഇട്ട ശേഷം ആദ്യമായി കെ പി സി സി പ്രസിഡന്റ് ഇടുക്കിയിലെത്തുന്നു .
ശനിയാഴ്ചയാണ് മുല്ലപ്പിള്ളി തൊടുപുഴ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്നത് .
തൊടുപുഴ നഗരസഭയിലെ 19 , 21 വാർഡുകളിൽ തർക്കം ഉണ്ടായതിനെ തുടർന്ന് കെ .പി സി സി സ്ഥാനാർത്ഥികളെ തീരുമാനിക്കുകയായിരുന്നു . ഇതനുസരിച്ചു ജനറൽ സെക്രട്ടറി കെ .പി .അനിൽകുമാർ ഇടുക്കി ഡി സി സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറിനു കത്തുകളും നൽകിയിരുന്നു .
എന്നാൽ ഇടുക്കിയിലെ കാര്യങ്ങൾ ഹങ്ങളാണ് തീരുമാനിക്കുന്നതെന്ന് പ്രഖ്യാപിച്ചു ചില സില്‍ബന്തിക്കാരും കൂടിയാണ് ചില സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചതെന്ന് ആക്ഷേപം ശക്തമാണ്.
കൂടാതെ കത്തുമായി വന്ന വെസ്റ്റ് മണ്ഡലം പ്രസിഡന്റ് കെ .എം .ഷാജഹാനെ കോൺഗ്രസിൽ നിന്നും പുറത്താക്കുകയും ചെയ്തു .
ന്യൂമാൻ കോളേജ് വാർഡിൽ മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നിഷ സോമൻ , ജില്ലാ സെക്രട്ടറി ആനി ജോർജ് , വാർഡ് കമ്മിറ്റി ശുപാർശ ചെയ്ത സോളി സോജൻ എന്നിവരെ ഒഴിവാക്കിയാണ് ചില സ്ഥാപിത താല്‍പര്യക്കാരുടെ സില്‍ബന്തിക്കാര്‍ക്ക് കൈപ്പത്തി ചിഹ്നം നല്‍കിയതെന്ന് മഹിളാ കോണ്‍ഗ്രസുകാര്‍ തന്നെ പറയുന്നു
.ന്യൂമാൻ കോളേജ് ,ഉൾപ്പെടെയുള്ള സ്ഥാപങ്ങളിലെ ആളുകൾ താല്പര്യപ്പെട്ട എല്ലാ സ്ഥാനാർഥികളെയും ഒഴിവാക്കിയാണ് ഒരു കൗണ്‍സിലറുടെ സ്ഥാപിത താല്‍പര്യങ്ങള്‍ക്ക് വഴങ്ങിയതെന്ന് ആക്ഷേപം ശക്തമാണ്.
കെപിസിസി യുടെ ഉത്തരവ് നടപ്പാക്കാത്തതില്‍ ഡീന്‍ കുര്യാക്കോസ് എം പിക്കെതിരെയും പ്രദേശത്ത് ശക്തമായ പ്രതിഷേധമുണ്ട്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്