×

നോമിനേഷന്‍ കൊടുത്തിട്ടും കൈപ്പത്തി ചിഹ്നം ലഭിക്കാത്ത നിഷ തെറ്റയിലിനോട് – ‘ഡോണ്ട് വറീ’ യെന്ന് മുല്ലപ്പിള്ളി രാമചന്ദ്രന്‍

തൊടുപുഴ : തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ എന്തൊക്കെയോ കാരണങ്ങളുടെ പേരില്‍ സീറ്റ് നിഷേധിച്ച നിഷ സോമന്‍ തെറ്റയിലും ഇന്ന് കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ക്കൊപ്പം പ്രസ് ക്ലബില്‍ കെപിസിസി പ്രസിഡന്റിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ എത്തി.

കെപിസിസി ജനറല്‍ സെക്രട്ടറിയുടെ കത്തിന് ഒരു വിലയും ഡിസിസി നേതൃത്വം നല്‍കിയില്ലേ.. പല സീറ്റുകളിലും വിമതന്‍മാര്‍ മല്‍സരിക്കുന്നു്ണ്ടല്ലോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് എല്ലാ പരാതികളും പരിഹരിക്കുമെന്ന് മുല്ലപ്പിള്ളി പറഞ്ഞു. പരാതി പരിഹാരത്തിന് മുതിര്‍ന്ന നേതാക്കള്‍ തന്നെ മുന്‍കൈ എടുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചില ഒറ്റപ്പെട്ട പരാതികള്‍ എനക്കറിയില്ല. അത് ഡീസിസിയോട് ചോദിക്കേണ്ടതുണ്ട്. കെപിസിസിയുടെ നിര്‍ദ്ദേശം ഡിസിസി അവഗണിച്ചോയെന്ന് എനിക്ക് പരിശോധിക്കാതെ പറയാന്‍ പറ്റില്ല. ജയിച്ചാല്‍ ഇന്നയാളെ പഞ്ചായത്ത് പ്രസിഡന്റോ, മുനിസിപ്പല്‍ ചെയര്‍മാനോ, കോര്‍പ്പറേഷന്‍ മേയറോ ആക്കാമെന്ന് ആരോടും വാക്ക് കൊടുത്തിട്ടില്ല. അതെല്ലാം അതാത് സ്ഥലത്ത് പാര്‍ട്ടി നേതൃത്വം തിരഞ്ഞെടുപ്പിന് ശേഷം തീരുമാനമുണ്ടാക്കും.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പോലെ 20 സീറ്റല്ല, 25000 ഓളം സീറ്റുകളുടെ കാര്യത്തിലാണ് ചര്‍ച്ചയും ധാരണയും ഉണ്ടാകേണ്ടത്. ആയതിനാല്‍ ചെറിയ പരാതികള്‍ വിശദമായി പരിശോധിക്കും.

മഹിളാ കോണ്‍ഗ്രസ് നേതാവിന് എന്തുകൊണ്ട് സീറ്റുവെന്ന് ചോദിച്ചാല്‍ അത് ഇപ്പോള്‍ തനിക്ക് പറയാന്‍ സാധിക്കില്ലെന്നും പ്രസിഡന്റ് മറുപടി പറഞ്ഞു.

തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ നിഷയ്ക്ക് വോട്ടുണ്ടായിരുന്ന സ്വന്തം വാര്‍ഡിലും ഒടുവില്‍ പരിഗണിച്ച ന്യൂമാന്‍ കോളേജ് വാര്‍ഡിലും സീറ്റ് അനുവദിച്ച ശേഷം പിന്നീട് ചിലര്‍ നിഷേധിക്കുകയാണ് ചെയ്തതെന്ന് നിഷ സോമനെ അനുകൂലിക്കുന്നവര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ഒടുവില്‍ മീറ്റ് ദ പ്രസ് പരിപാടി കഴിഞ്ഞ വന്നപ്പോള്‍ നിഷ സോമനോട് നേരിട്ട് ‘ ഡോണ്ട് വറീ ‘ എന്ന് മുല്ലപ്പിള്ളി നേരിട്ട് പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top