നീലു’ വായി നിഷ തുടരുമെന്ന് ചാനല്‍: ഉപ്പും മുളകില്‍ ഇനി അഭിനയിക്കില്ലെന്ന് നിഷ സാരംഗ്

ജനപ്രിയ സീരിയലായ ഉപ്പും മുളകും സീരിയല്‍ സംവിധായകന്‍ ആര്‍.ഉണ്ണികൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നിഷ സാരംഗ് രംഗത്തെത്തിയിരുന്നു. തന്നെ കാരണമില്ലാതെ പരമ്ബരയില്‍ നിന്ന് പുറത്താക്കിയെന്നും നിഷ ആരോപണം ഉയര്‍ത്തിയിരുന്നു. മാനസികമായി പീഡിപ്പിക്കുന്ന ആ സംവിധായകന്റെ പരമ്ബരയില്‍ ഇനി അഭിനയിക്കില്ലെന്ന് വ്യക്തമാക്കിതയതിനു പിന്നാലെ നിഷ സാരംഗ് പരമ്ബരയില്‍ തുടരുമെന്ന് ചാനല്‍ അധികൃതര്‍ പ്രഖ്യാപിച്ചു. എന്നാല്‍ ഇക്കാര്യം നിഷേധിച്ചുകൊണ്ട് വീണ്ടും നിഷ രംഗത്തെത്തിയിരിക്കുകയാണ്.
തന്നോട് മോശമായി പെരുമാറിയ സംവിധായകന്റെ സീരിയലില്‍ ഇനി അഭിനയിക്കില്ലെന്ന് നിഷ സാരംഗ് ഒരു ചാനലിനോടാണ് വ്യക്തമാക്കിയിരിക്കുന്നത്. തനിക്കു മാത്രമല്ല മറ്റു പല നടിമാര്‍ക്കും അയാളില്‍ നിന്നും മോശമായ അനുഭവം ഉണ്ടായിട്ടുണ്ടെന്നും, പകുതി വഴിയില്‍ വെച്ച് നീതി കിട്ടാതെ തന്റെ പോരാട്ടം അവസാനിപ്പിക്കില്ലെന്നും നിഷ പറയുന്നു. തനിക്കുണ്ടായ സമാന അനുഭവം മറ്റു പലര്‍ക്കും ഉണ്ടായിട്ടുണ്ട്. അതേസമയം പിന്തുണച്ച വനിതാ കൂട്ടായ്മയ്ക്കും നിഷ നന്ദി പറഞ്ഞു.
പരമ്ബര നടക്കുന്ന ചാനല്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ നിഷ പരമ്ബരയില്‍ തുടരുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ രാവിലെ നടത്തിയ ചര്‍ച്ചയില്‍ രണ്ടു ദിവസത്തിനുള്ളില്‍ തീരുമാനം അറിയിക്കാമെന്നാമാണ് ചാനല്‍ അറിയിച്ചിരിക്കുന്നതെന്നും. ചാനലിന്റെ തീരുമാനം അറിഞ്ഞ ശേഷം ബാക്കികാര്യങ്ങള്‍ മുന്നോട്ടു നീക്കുമെന്നും നിഷ വ്യക്തമാക്കി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്