×

ലൊക്കേഷനിലേക്ക്നി ഷാ സാരംഗ് തിരിച്ചെത്തി!!! ഫേസ്ബുക്ക് ലൈവ് ചെയ്ത് അണിയറ പ്രവര്‍ത്തകര്‍

തിരുവനന്തപുരം: ഫ്‌ളവേഴ്‌സ് ടി.വിയിലെ ജനപ്രിയ സീരിയല്‍ ഉപ്പും മുകളും ലൊക്കേഷനിലേക്ക് നീലു ചേച്ചി (നിഷാ സാരംഗ്) തിരിച്ചെത്തി. വിവാദങ്ങള്‍ ഒഴിവാക്കി സീരിയലുമായി മുന്നോട്ടു പോകുന്നതിന്റെ ഭാഗമായി ഫെയ്സ്ബുക്ക് ലൈവിട്ടാണ് നീലുവിന്റെ തിരിച്ചുവരവ് ചാനല്‍ അധികൃതര്‍ പ്രേക്ഷകരെ അറിയിച്ചത്. സംവിധായകന്‍ ഉണ്ണികൃഷ്ണനെ പുറത്താക്കി പകരം പരിപാടിയുടെ പ്രൊഡ്യുസറായിരുന്ന വ്യക്തിയെ സംവിധായകനാക്കിയാണ് ഉപ്പും മുളകും ടീം മുന്നോട്ടു പോകുന്നത്.

ഉപ്പും മുളകും ടീമിനെ അണിയറക്കാരെയും അഭിനേതാക്കളെയുമാണ് ഫെയ്സ്ബുക്ക് ലൈവിലൂടെ പരിചയപ്പെടുത്തിയത്. ബാലുവിനും കുടുംബത്തിനൊപ്പം നീലിവുനെയും ഫെയ്സ്ബുക്ക് ലൈവില്‍ കാണാം. കുഞ്ഞുവാവയും മുടിയനും മറ്റു കഥാപാത്രങ്ങളുമൊക്കെ ഫെയ്സ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെടുന്നു. കാറും കോളും ഒഴിഞ്ഞ് പരിപാടിയുമായി ശക്തമായി മുന്നോട്ടു പോകാനാണ് ചാനല്‍ അധികൃതരുടെ നീക്കം. അതിനിടെ സംവിധായകനെ സംരക്ഷിച്ചു കൊണ്ട് മുന്നോട്ടു പോകുമെന്ന പ്രചരണങ്ങളെ തള്ളിക്കൊണ്ട് ചാനല്‍ മേധാവി ശ്രീകണ്ഠന്‍ നായര്‍ ഇന്നലെ രംഗത്തെത്തിയിരുന്നു.

ഫെയ്സ്ബുക്ക് ലൈവിലൂടെയായിരുന്നു ശ്രീകണ്ഠന്‍ നായര്‍ ഉപ്പും മുളകും സംബന്ധിച്ച വിമര്‍ശത്തിന് മറുപടി നല്‍കിയത്. റിപ്പോര്‍ട്ടര്‍ ചാനലിനെയും ആത്മ പ്രസിഡന്റ് കെ ബി ഗണേശ് കുമാറിനെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു കൊണ്ടാണ് ശ്രീകണ്ഠന്‍ നായര്‍ രംഗത്തെത്തിയത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫ്ളവേഴ്സ് സംപ്രേഷണം ആരംഭിക്കുമ്ബോള്‍ അഭിമാനത്തോടെ അവതരിപ്പിച്ച പരിപാടിയാണ് ഉപ്പും മുളകും. ഇതിന്റെ പ്രത്യേകത ഫ്ളവേഴ്സ് ചാനല്‍ നേരിട്ട് നിര്‍മ്മിക്കുന്ന പരിപാടിയാണെന്നുള്ളതാണ്. എല്ലാവരും ഒരു കുടുംബത്തിലുള്ളവരാണ്. നേരിട്ട് നിര്‍മ്മിക്കുന്ന പരിപാടിയായതിനാല്‍ അത്രയും താല്‍പര്യത്തോടെയാണ് ഇത് അവതരിപ്പിക്കുന്നത്. ഉപ്പും മുളകും പ്രേക്ഷകര്‍ വേണ്ടെന്ന് പറയുന്നത് വരെ തുടരുമെന്നും ശ്രീകണ്ഠന്‍ നായര്‍ പറയുന്നു.

ഇത്രയും ഉയര്‍ന്ന പ്രേക്ഷകപ്രീതിയുള്ള പരിപാടി പെട്ടെന്ന് നിര്‍ത്തുമെന്ന് ആളുകള്‍ പ്രചരിപ്പിക്കുമ്ബോള്‍ സാമന്യ മര്യാദയുള്ളവര്‍ക്ക് മനസിലാകും അത് മാനേജ്മെന്റ് നിര്‍ത്തില്ലെന്നുള്ള കാര്യം. നിഷ സാരംഗ് റിപ്പോര്‍ട്ടര്‍ ചാനലിലൂടെ നടത്തിയ അഭിമുഖം സത്യമല്ലാത്ത രീതിയിലും പ്രചരിക്കുന്നുണ്ട്. അതിനെ പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ താന്‍ ഉദ്ദേശിക്കുന്നില്ല. നിഷയുടെ വെളിപ്പെടുത്തല്‍ വന്ന സമയത്ത് തന്നെ ചാനല്‍ അവരോട് സംസാരിക്കുകയും സംവിധായകനെ പുറത്താക്കുകയും ചെയ്തിരിക്കുകയാണ്.

ഉപ്പും മുളകിന്റെയും തുടര്‍ച്ചയായുള്ള ചിത്രീകരണത്തില്‍ നിഷ പങ്കെടുക്കുകയും ചെയ്യും. ഇത് നിര്‍ത്താന്‍ ആലോചിട്ടില്ലെന്നും ചിത്രീകരണം നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ സംവിധായകനാണ് ഇനി മുതല്‍ ഉപ്പും മുളകിലുമുണ്ടാവുക. അത് ഞങ്ങളുടെ തന്നെ ഒരു പ്രൊഡ്യൂസറാണ്. നിഷയുടെ പരാതി നിയമപരമായി തന്നെ പോവട്ടെയെന്നും നിഷയ്ക്കും ബാക്കിയുള്ള താരങ്ങള്‍ക്കും ചാനല്‍ പിന്തുണ പ്രഖ്യാപിക്കുന്നുവെന്നും ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top