വെട്ടിക്കുറച്ച 3140 കോടി രൂപ കൂടി കടമെടുക്കാം ;ക്രിസ്മസിന് 2 മാസത്തെ ക്ഷേമ പെന്‍ഷന്‍ കുടിശിഖ നല്‍കും ; ധന പ്രതിസന്ധി മനസിലാക്കി കണ്ട് ഇളവ് നല്‍കി കേന്ദ്ര ധനമന്ത്രി
കേരളത്തിന്റെ തുടര്‍ച്ചയായ ആവശ്യത്തെ തുടര്‍ന്ന് താല്‍ക്കാലിക ആശ്വാസം നല്‍കുന്ന നടപടിയായി. ക്രിസ്മസിന് മുമ്പ് 2 മാസത്തെ ക്ഷേമ പെന്‍ഷന്‍ കുടിശിക നല്‍കാന്‍ സാധിക്കും.
കിഫ്ബി എടുത്ത 9500 കോടി രൂപ വായ്പ മൂന്ന് വര്‍ഷം കൊണ്ട് വായ്പാ പരിധിയില്‍ നിന്ന് വെട്ടാന്‍ ആയിരുന്നു ധനമന്ത്രിയുടെ തീരുമാനം.
എന്നാല്‍ ഈ തീരുമാനം ധന ആവശ്യം പ്രമാണിച്ച് തല്‍ക്കാലം നീട്ടി വച്ച് ഉത്തരവായി. ഇതില്‍ ചൊവ്വാഴ്ച 2000 കോടി രൂപ വായ്പ എടുക്കാന്‍ ധന വകുപ്പ് തീരുമാനിച്ചു.
തിരുവനന്തപുരം: ഗുരുതര ധനപ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സംസ്ഥാനത്തിന് ആശ്വാസമായി കേന്ദ്രസര്‍ക്കാര്‍ നടപടി.
കിഫ്ബിയും പെന്‍ഷന്‍ കമ്ബനിയും എടുത്ത വായ്പകളുടെ പേരില്‍ സംസ്ഥാന സര്‍ക്കാരിന്റെ കടമെടുപ്പു പരിധിയില്‍ നിന്ന് ഈ വര്‍ഷം 3,140.7 കോടി രൂപ വെട്ടിക്കുറച്ച നടപടി കേന്ദ്ര സര്‍ക്കാര്‍ ഒരു വര്‍ഷത്തേക്കു നീട്ടിവച്ചു. ഇതോടെ ഇത്രയും തുക കൂടി മാര്‍ച്ചിനു മുന്‍പ് സംസ്ഥാനത്തിനു കടമെടുക്കാനാകും.
അനുവദിച്ച തുകയില്‍ നിന്നു 2,000 കോടി രൂപ ഈ മാസം 19ന് കടമെടുക്കും. ക്രിസ്മസ് കണക്കിലെടുത്ത് 2 മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യുന്നതിനു വേണ്ടിയാണിത്. മറ്റു ചെലവുകള്‍ക്കു പണം തികയുന്നില്ലെങ്കില്‍ ഒരു മാസത്തെ പെന്‍ഷനേ വിതരണം ചെയ്യാനാകൂ.
കിഫ്ബിയും പെന്‍ഷന്‍ കമ്ബനിയും 2021-22 സാമ്ബത്തിക വര്‍ഷത്തില്‍ 9,422.1 കോടി കടമെടുത്തെന്നാണ് സിഎജിയുടെ കണക്ക്. ഇതനുസരിച്ച് 2022-23 മുതല്‍ 2024-25 വരെ 3 വര്‍ഷങ്ങളിലായി 3,140.7 കോടി രൂപ വീതം സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധിയില്‍ നിന്നു വെട്ടിക്കുറയ്ക്കാനാണ് കേന്ദ്രം തീരുമാനിച്ചത്.ഈ വര്‍ഷത്തെ വെട്ടിക്കുറവ് ഒഴിവാക്കണമെന്നു കേരളം ആവശ്യപ്പെട്ടു.ഇതേത്തുടര്‍ന്നാണു തല്‍ക്കാലം 3,140.7 കോടി രൂപയുടെ വായ്പാധികാരം കേന്ദ്രം പുനഃസ്ഥാപിച്ചു നല്‍കിയത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്