×

“വാര്‍ത്തകളിലെ പരാമര്‍ശങ്ങള്‍ പരിധി വിടാതെ ശ്രദ്ധിക്കണം” – കോം ഇന്ത്യാ ഗ്രീവന്‍സ് കൗണ്‍സില്‍

ഭൂരിപക്ഷം ജനങ്ങളും വാർത്തകൾക്കായി ആശ്രയിക്കുന്നത് ഓൺലൈൻ മാധ്യമങ്ങളെയാണെന്നും അതിനാൽ തന്നെ വെബ് പോർട്ടലുകൾ കൂടുതൽ ഉത്തരവാദിത്വവും ജാഗ്രതയും പുലർത്താൻ തയ്യാറാകണമെന്നും കോം ഇന്ത്യാ ഗ്രീവിയൻസ് കൗൺസിൽ

തിരുവനന്തപുരം: പുതിയ കാലഘട്ടത്തിൽ ജനങ്ങൾ വാർത്തകൾക്കായി കൂടുതൽ ആശ്രയിക്കുന്നത് ഓൺലൈൻ മാധ്യമങ്ങളെയാണെന്നും അതിനാൽ തന്നെ വെബ് പോർട്ടലുകൾ കൂടുതൽ ഉത്തരവാദിത്വവും ജാഗ്രതയും പുലർത്താൻ തയ്യാറാകണമെന്നും കോം ഇന്ത്യാ ഗ്രീവിയൻസ് കൗൺസിൽ യോഗം അഭിപ്രായപ്പെട്ടു. ചെയർമാൻ ഡോ. കെ കെ എൻ കുറുപ്പ് അധ്യക്ഷത വഹിച്ചു.

വെബ് പോർട്ടലുകളും സമൂഹ മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നവരും വാർത്തകളിലും അഭിപ്രായപ്രകടനങ്ങളിലും കരുതലും മിതത്വവും ജാഗ്രതയും പാലിക്കണമെന്നും കോം ഇന്ത്യാ ഗ്രീവിയൻസ് കൗൺസിൽ ( IDPCGC ) ചെയർമാനും ചരിത്രകാരനും കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലറുമായിരുന്ന ഡോ . കെ.കെ.എൻ കുറുപ്പ് പറഞ്ഞു. ഓൺലൈൻ പോർട്ടലുകളിൽ വാർത്തകളിലും പദപ്രയോഗങ്ങളിലും ജാഗ്രത അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാർത്തകളിലെ പരാമർശങ്ങൾ പരിധി വിടാതെ ശ്രദ്ധിക്കേണ്ടത് ഓൺലൈൻ മാധ്യമങ്ങളെ ആശ്രയിക്കുന്ന ഭൂരിപക്ഷം വരുന്ന വായനക്കാരോടുള്ള ഉത്തരവാദിത്വമായി കാണണമെന്ന് ഗ്രീവിയൻസ് കൗൺസിൽ അംഗവും സാഹിത്യകാരനുമായ ഡോ. ജോർജ്ജ് ഓണക്കൂർ പറഞ്ഞു. സമൂഹത്തോടുള്ള കടപ്പാടും എല്ലാരീതിയിലും ധാർമ്മികതയിൽ ഊന്നി കൊണ്ട് മാധ്യമ പ്രവർത്തനവും ഡിജിറ്റൽ പബ്ലിഷർമാരുടെ ഭാഗത്തുനിന്നും ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു .

വാർത്തകളിൽ തികഞ്ഞ ഉത്തരവാദിത്വവും മൂല്യബോധവും ഉണ്ടാക്കാൻ ഓൺലൈൻ മാധ്യമപ്രവർത്തകർ തയ്യാറാകണമെന്ന് ഗ്രീവിയൻസ് കൗൺസിൽ അംഗവും മുൻ ഹയർ സെക്കണ്ടറി എജ്യുക്കേഷൻ ഡയറക്ടറുമായ ജെയിംസ് ജോസഫും വ്യക്തമാക്കി.

സമൂഹമാധ്യമങ്ങളെയടക്കം ശരിയായ പാതയിലേക്ക് നയിക്കേണ്ട ഉത്തരവാദിത്വം ഓൺലൈൻ മാധ്യമങ്ങൾക്കുണ്ടെന്നും മുതിർന്ന മാധ്യമപ്രവർത്തകനും ഗ്രീവിയൻസ് കൗൺസിൽ അംഗവുമായ ആർ ഗോപീകൃഷ്ണൻ അഭിപ്രായപ്പെട്ടു. പൊതുപ്രവർത്തകരെ വിമർശിക്കുമ്പോഴും അവരുടെ വ്യക്തിത്വത്തെയും പദവിയെയും മോശമായി ചിത്രീകരിക്കുന്നത് ഒഴിവാക്കേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വാർത്തളുടെയും സംഭവങ്ങളുടെയും ആധികാരികതയും വിശ്വാസ്യതയെയും ഉറപ്പ് വരുത്തി കൊണ്ട് മാത്രമേ ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ടുകൾ നൽകാവു എന്നും വ്യക്തികളെ കുറിച്ചുള്ള വാർത്തകളിൽ അവരുടെ ഭാഗം കൂടി കേൾക്കാൻ തയ്യാറാകേണ്ടതുണ്ടെന്നും ഗ്രീവിയൻസ് കൗൺസിൽ അംഗങ്ങളും കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ (ഇന്ത്യാ ) പ്രസിഡണ്ടുമായ വിൻസൻ്റ് നെല്ലിക്കുന്നേൽ, സെക്രട്ടറി അബ്ദുൾ മുജീബ്, ട്രഷറർ കെ കെ ശ്രീജിത്ത് എന്നിവരും യോഗത്തിൽ അഭിപ്രായപ്പെട്ടു. വാർത്തകൾ തയ്യാറാക്കുന്ന സമയത്ത് വ്യക്തികളിൽ നിന്നും പ്രതികരണം ലഭച്ചില്ലെങ്കിൽ പിന്നീടെങ്കിലും അവരുടെ ഭാഗങ്ങൾ കേൾക്കാൻ തയ്യാറാകേണ്ടതുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top