×

നേപ്പാളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന തക്കാളി ഉടന്‍ = ധനകാര്യമന്ത്രി

വിലക്കയറ്റം സാധാരണക്കാരെ രൂക്ഷമായി ബാധിച്ച സാഹചര്യത്തിലാണ് പുതിയ ഇടപെടല്‍. തക്കാളി വില കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് രാജ്യത്തെ വിവിധ നഗരങ്ങളില്‍ കണ്‍സ്യൂമര്‍ ഫെഡറേഷന്‍ നേരിട്ട് തക്കാളി എത്തിക്കുന്നുണ്ട്. നേപ്പാളില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന തക്കാളി ഉടന്‍തന്നെ ലക്‌നൗ, വാരാണസി, കാണ്‍പുര്‍ എന്നിവിടങ്ങളിലേക്ക് എത്തുമെന്നും ധനകാര്യമന്ത്രി പാര്‍ലമെന്റില്‍ വ്യക്തമാക്കി.

ഇതോടൊപ്പം പരിപ്പു വര്‍ഗങ്ങളും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നതായി മന്ത്രി പറഞ്ഞു. തുവര പരിപ്പ് മൊസാംബിക്കില്‍നിന്നും ഉഴുന്നു പരിപ്പ് മ്യാന്‍മറില്‍നിന്നും വാങ്ങുമെന്നു മന്ത്രി വ്യക്തമാക്കി. ഇവ കൂടുതലായി വിപണിയില്‍ എത്തുന്നതോടെ വിലക്കയറ്റത്തിന് വലിയ തോതില്‍ ശമനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

കണ്‍സ്യൂമര്‍ ഫെഡറേഷന്‍ ഡല്‍ഹി, ബിഹാര്‍, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലേക്കാണ് തക്കാളി എത്തിക്കുന്നത്. കൂടുതല്‍ സ്റ്റോക്ക് എത്തുന്നതോടെ ഡല്‍ഹിയില്‍ വില 70 രൂപയിലേക്ക് താഴുമെന്ന് മന്ത്രി പറഞ്ഞു. കരുതല്‍ ശേഖരമായി മൂന്ന് ലക്ഷം ടണ്‍ ഉള്ളി സംഭരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top