തരിശുപാടത്ത് നെല്‍കൃഷി ചെയ്ത് മാതൃക കാട്ടി ഓട്ടോ തൊഴിലാളികള്‍
പുറപ്പുഴ : 25 വര്‍ഷമായി തരിശായി കിടന്ന പുത്തന്‍പുര മാളിക പാടത്ത് നെല്‍കൃഷി ചെയ്ത് വിളവെടുത്ത് ഓട്ടോ തൊഴിലാളികള്‍ മാതൃകയായി.
പുറപ്പുഴ എല്‍പി എസ് സ്‌കൂള്‍ ജംഗ്ഷനില്‍ ഓട്ടോ ഓടിക്കുന്ന ഷാജി കരോട്ടേടം, മോഹനന്‍ ആലയ്ക്കല്‍ എന്നിവരാണ് നെല്‍കൃഷി ചെയ്ത് നൂറുമേനി വിളവെടുത്തു. ഓട്ടോറിക്ഷായ്ക്ക് ഓട്ടം ലഭിക്കാത്ത സമയങ്ങളില്‍ ഇവര്‍ രണ്ട് പേരും നെല്‍പാടത്തേക്ക് ഇറങ്ങുകയായിരുന്നു.
പുറപ്പുഴ കൃഷി ഓഫീസില്‍ നിന്നും പഞ്ചായത്ത് ഓഫീസില്‍ നിന്നും സാങ്കേതിക തരത്തിലും മറ്റുമുള്ള സഹായം ലഭിച്ചതായി ഇവര്‍ പറയുന്നു.
ഒരേക്കര്‍ നെല്‍പാടത്താണ് ഓട്ടോ തൊഴിലാളികള്‍ വിളവിറക്കിയത്. 42,000 രൂപയോളം മുതല്‍ മുടക്കിയാണ് കൃഷി ഇറക്കിയത്. 145 പറയോളം നെല്ല് കിട്ടിയെന്നും ഇവര്‍ പറയുന്നു. നെല്‍പാടം പൂര്‍വ്വരീതിയില്‍ ആക്കിയതുകൊണ്ട് വരും വര്‍ഷങ്ങളില്‍ ചെലവ് കുറവായിക്കുമെന്നും ഇവര്‍ പറയുന്നു.
ഓട്ടോ തൊഴിലാളികളുടെ വിളവെടുപ്പ് കാണാനായി നൂറ് കണക്കിന് നാട്ടുകാരും സ്‌കൂള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ജനപ്രതിനിധികളും നെല്‍പാടത്ത് എത്തിയിരുന്നു.
കൂടുതല്‍ വ്യക്തികള്‍ ഈ നെല്‍കൃഷി രംഗത്തേക്ക് കടന്ന് വരണമെന്നും ഷാജിയും മോഹനനും പറയുന്നു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ നെല്‍ പാടം ഏറ്റെടത്ത് കൃഷി വിപുലമാക്കുമെന്നും ഇവര്‍ പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്