×

നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസില്‍ ഇടുക്കി മജിസ്ട്രേറ്റിന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി റിട്ട. ജസ്റ്റിസ് കെമാല്‍ പാഷ.

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസില്‍ ഇടുക്കി മജിസ്ട്രേറ്റിന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി റിട്ട. ജസ്റ്റിസ് കെമാല്‍ പാഷ. സംഭവം കൈകാര്യം ചെയ്യുന്നതില്‍ ഇടുക്കി മജിസ്ട്രേറ്റിന് ഗുരുതര വീഴ്ച പറ്റിയെന്ന് കമാല്‍ പാഷ ആരോപിച്ചു.

കാറിനടുത്ത് പോയാണ് മജിസ്ട്രേറ്റ് പ്രതിയെ റിമാന്റ് ചെയ്യുന്നത്. അതിനടുത്ത് പോകാനിടയായ സാഹചര്യത്തെക്കുറിച്ച്‌ എങ്കിലും മജിസ്ട്രേറ്റ് ആലോചിക്കേണ്ടതായിരുന്നു. ഈ സാഹചര്യത്തെ കുറിച്ച്‌ അന്വേഷിച്ച്‌ വേണമായിരുന്നു തുടര്‍ നടപടി എടുക്കാനെന്നും അദ്ദേഹം വിമര്‍ശിച്ചു. അവശതയുള്ള ആളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന ഉത്തരവ് നല്‍കാന്‍ മജിസ്ട്രേറ്റ് തയ്യാറാകണമായിരുന്നു എന്നും കമാല്‍ പാഷ കൂട്ടിച്ചേര്‍ത്തു.

കസ്റ്റഡി കൊലപാതക കേസില്‍ ജയില്‍ അധികൃതര്‍ക്കും വീഴ്ചയുണ്ടായി. അത്ര അവശനായിരുന്ന പ്രതിയെ ആശുപത്രിയിലാക്കാന്‍ ജയില്‍ സൂപ്രണ്ട് തയ്യാറായില്ല. മജിസ്ട്രേറ്റിനടുത്തേക്ക് നടക്കാന്‍ കഴിയാതിരുന്ന പ്രതി ജയിലിലേക്ക് നടന്ന് കയറുന്നതെങ്ങനെയെന്നാണ് കമാല്‍ പാഷയുടെ ചോദ്യം. കാറിനടുത്തേക്ക് പോകാനിടയായ സാഹചര്യത്തെ കുറിച്ചെങ്കിലും മജിസ്‌ട്രേറ്റ് ആലോചിക്കേണ്ടതായിരുന്നു. അവശതയുള്ള ആളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന ഉത്തരവ് നല്‍കാന്‍ മജിസ്‌ട്രേറ്റ് അപ്പോള്‍ തന്നെ തയ്യാറാകണമായിരുന്നു. എന്നാല്‍, അതുണ്ടായില്ലെന്നും കമാല്‍ പാഷ വ്യക്തമാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top