അച്ഛനോ അമ്മയോ പാര്ട്ടി നേതൃത്വത്തിലിരുന്നതുകൊണ്ടോ അല്ല നദ്ദ പാര്ട്ടി അദ്ധ്യക്ഷ പദവിയിലെത്തിയത്
ന്യൂഡല്ഹി: ബി.ജെ.പി ദേശീയ അദ്ധ്യക്ഷനായി കഴിഞ്ഞ ദിവസമാണ് ആഭ്യന്തരമന്ത്രി അമിത് ഷായുടെ വിശ്വസ്തനും പാര്ട്ടി വര്ക്കിംഗ് പ്രസിഡന്റുമായിരുന്ന ജയപ്രകാശ് നദ്ദയെ തിരഞ്ഞെടുത്തത്. നദ്ദ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട് ഏതെങ്കിലും കുടുംബ മഹിമയുടെയോ അച്ഛനോ അമ്മയോ പാര്ട്ടി നേതൃത്വത്തിലിരുന്നതുകൊണ്ടോ അല്ലെന്ന് ഡല്ഹി കേന്ദ്രീകരിച്ച മാര്ക്കറ്റിംഗ് വിദഗ്ദ്ധനും രാഷ്ട്രീയ നിരീക്ഷകനുമായ പി.കെ.ഡി നമ്ബ്യാര് പറയുന്നു. കേരള കൗമുദി പത്രത്തിലെ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
“രാജ്യത്ത് ജനാധിപത്യം വേണം എന്ന് മുറവിളിയിടുന്ന പാര്ട്ടികളൊന്നും ജനാധിപത്യത്തിന്റെ ബാലപാഠങ്ങള് പോലും തങ്ങളുടെ പാര്ട്ടികളില് നടപ്പാക്കുന്നില്ല എന്നതാണ് ഇന്ത്യന് ജനാധിപത്യത്തിന്റെ ഏറ്രവും വലിയ ബലഹീനത. ഇതു തന്നെയാണ് സ്ഥാനാര്ത്ഥി നിര്ണയത്തിലും ഉണ്ടാകുന്നത്. തിരഞ്ഞെടുപ്പ് പ്രക്രിയയെ ശുദ്ധീകരിക്കാന് പാര്ട്ടികളിലും അവിടത്തെ സമ്ബ്രദായങ്ങളിലും അങ്ങേയറ്രത്തെ ശുദ്ധീകരണവും അഴിച്ചുപണിയും ആവശ്യമാണ്. ഈ സന്ദര്ഭത്തിലാണ് ബി.ജെ.പിയിലെ സംഘടനാ തിരഞ്ഞെടുപ്പിന്റെ മഹനീയത വെളിവാകുന്നത്. ഏതെങ്കിലും കുടുംബ മഹിമയുടെയോ അച്ഛനോ അമ്മയോ പാര്ട്ടി നേതൃത്വത്തിലിരുന്നതുകൊണ്ടോ അല്ല നദ്ദ പാര്ട്ടി അദ്ധ്യക്ഷ പദവിയിലെത്തിയത്. സ്ഥാനമൊഴിയുന്ന ബി.ജെ.പി പ്രസിഡന്റ് അമിത് ഷായും അഹമ്മദാബാദിലെ ബി.ജെ.പിയുടെ ബൂത്ത് ഭാരവാഹി എന്ന ചുമതലയില് നിന്നാണ് പാര്ട്ടിപ്രവര്ത്തനം ആരംഭിച്ചത്. ഇവരൊന്നും വെള്ളിക്കരണ്ടിയുമായി ജനിച്ചു വീണവരായിരുന്നില്ല.”-അദ്ദേഹം വ്യക്തമാക്കി.
ബി.ജെ.പി ദേശീയ അദ്ധ്യക്ഷനായി ജഗത് പ്രകാശ് നദ്ദയെ തിരഞ്ഞെടുത്തിരിക്കുകയാണ്. പാര്ട്ടി അദ്ധ്യക്ഷനായിരുന്ന അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രിയായതിനെ തുടര്ന്ന് കുറച്ചുകാലം വര്ക്കിംഗ് പ്രസിഡന്റായ നദ്ദ ഇപ്പോള് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ഒരു സ്വാഭാവിക പ്രക്രിയയായി മാത്രമേ പലരും കാണുകയുള്ളു. ഒരു പാര്ട്ടിയുടെ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുക എന്നത് ആ പാര്ട്ടിയുടെ ആഭ്യന്തര കാര്യവുമാണ്.
എന്നാല് ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയില് ഇതിന് ഒരു പ്രത്യേകത ഉണ്ട്. ബി.ജെ.പി കേന്ദ്രം ഭരിക്കുന്ന പാര്ട്ടിയാണ്. അവരുടെ അവകാശ വാദം ശരിയാണെങ്കില് പത്ത് കോടിയിലധികം അംഗങ്ങളുള്ള ലോകത്തിലെ ഏറ്രവുംവലിയ പാര്ട്ടിയാണത്. മറുഭാഗത്ത് പ്രധാന പ്രതിപക്ഷമായ കോണ്ഗ്രസ് ഉണ്ട്. സ്വാതന്ത്ര്യ സമ്ബാദനം മുതല് 1977 വരെ തുടര്ച്ചയായും പിന്നീട് 1980ന് ശേഷവും ഇന്ത്യയില് അധികാരത്തിലിരുന്ന പാര്ട്ടി. വി.പി സിംഗ്, ഐ.കെ. ഗുജറാള്, ചന്ദ്രശേഖര്, ദേവഗൗഡ എന്നിവരുടെ താരതമ്യേന ചെറിയ കാലാവധിയും എ.ബി.വാജ്പേയിയുടെ ആറുവര്ഷവും ഒഴിവാക്കി നിറുത്തിയാല് കോണ്ഗ്രസാണ് ഇന്ത്യ ഭരിച്ചത്. 2004 മുതല് 10 വര്ഷം കോണ്ഗ്രസിന്റെ നേതൃത്വത്തിലുള്ള സഖ്യമാണ് ഇന്ത്യ ഭരിച്ചിരുന്നത്.
എന്നാല് കോണ്ഗ്രസിന് ഒരദ്ധ്യക്ഷനില്ല. കോണ്ഗ്രസ് അദ്ധ്യക്ഷയായിരുന്ന സോണിയാഗാന്ധി പദവി ഒഴിയുമ്ബോള് മകന് രാഹുലിനാണ് അധികാരം കൈമാറിയത്. 2019ലെ പാര്ലമെന്റ് തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് ശേഷം രാഹുല് കോണ്ഗ്രസ് അദ്ധ്യക്ഷ പദവി രാജിവച്ചിരുന്നു. പല കുറി അനുയായികള് പദവി ഏറ്രെടുക്കാന് നിര്ബന്ധിച്ചെങ്കിലും അദ്ദേഹം തയ്യാറായിട്ടില്ല. സോണിയാഗാന്ധിയാണ് ഇപ്പോഴും കോണ്ഗ്രസിന്റെ താത്കാലിക അദ്ധ്യക്ഷ. ഇത്രയൊക്കെ പറഞ്ഞത് ജനാധിപത്യപരമായ രീതിയില് പാര്ട്ടി നേതൃത്വത്തെ തിരഞ്ഞെടുക്കലും ഉള്പാര്ട്ടി ജനാധിപത്യ പ്രകിയ നിലനിറുത്തുന്നതും കോണ്ഗ്രസില് അന്യമായിരിക്കുന്നു എന്നതാണ്. മറ്ര് പ്രധാന രാഷ്ട്രീയ പാര്ട്ടികളും ഈ പ്രക്രിയ അനുവര്ത്തിക്കുന്നില്ല.
കുറച്ചു സംസ്ഥാനങ്ങളിലേ സജീവമായി പ്രവര്ത്തിക്കുന്നുള്ളുവെങ്കിലും സി.പി.എമ്മില് കൃത്യമായ ഇടവേളകളില് പാര്ട്ടി സംഘടനാ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. കേന്ദ്രീകൃതജനാധിപത്യം എന്ന ന്യൂനത അതിനുണ്ടെങ്കിലും. ഇന്ത്യയിലെ മറ്റു പ്രതിപക്ഷ പാര്ട്ടികളാകട്ടെ ചില ജാതി ശക്തികളുടെയും വ്യക്താധിഷ്ഠിത രാഷ്ട്രീയത്തിന്റെയും പ്രാദേശിക രാഷ്ട്രീയത്തിന്റെയും വക്താക്കളുമാണ്. നേതാക്കളുടെ തീരുമാനമാണ് അവര്ക്ക് അവസാന വാക്ക് . അവിടെ ജനാധിപത്യവും തിരഞ്ഞെടുപ്പുമില്ല. മക്കള് രാഷ്ട്രീയമാണ് അവരുടെ മുഖമുദ്ര. ഇതില് നിന്ന് പ്രതിപക്ഷത്തെ പ്രധാനപ്പെട്ട ഒരു രാഷ്ട്രീയ പാര്ട്ടിയും മുക്തരല്ല എന്നുവേണം പറയാന്.
രാജ്യത്ത് ജനാധിപത്യം വേണം എന്ന് മുറവിളിയിടുന്ന പാര്ട്ടികളൊന്നും ജനാധിപത്യത്തിന്റെ ബാലപാഠങ്ങള് പോലും തങ്ങളുടെ പാര്ട്ടികളില് നടപ്പാക്കുന്നില്ല എന്നതാണ് ഇന്ത്യന് ജനാധിപത്യത്തിന്റെ ഏറ്രവും വലിയ ബലഹീനത
മുഴുവന് വാര്ത്തകള്
വാര്ത്തകളോടു പ്രതികരിക്കുന്നവര് അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്ത്തികരവും സ്പര്ധ വളര്ത്തുന്നതുമായ പരാമര്ശങ്ങള് ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള് വായനക്കാരുടേതു മാത്രമാണ്