വീട്ടമ്മയുടെ നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പത്ത് ലക്ഷം കവര്‍ന്നു

തൃശൂര്‍: വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പത്ത് ലക്ഷം കവര്‍ന്ന യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കോതകുളം സ്വദേശി ആദിത്യന്‍, തളിക്കുളം സ്വദേശികളായ, അശ്വിന്‍ ആദില്‍, വലപ്പാട് സ്വദേശി അജന്‍ എന്നിവരെയാണ് പൊലീസ് തന്ത്രപരമായ നീക്കത്തിലൂടെ അറസ്റ്റ് ചെയ്തത്.
മൊബൈല്‍ ഫോണിലൂടെ സൗഹൃദം സ്ഥാപിച്ചാണ് നാലംഗ സംഘം വീട്ടമ്മയായ യുവതിയെ തട്ടിപ്പിന് ഇരയാക്കിയത്. പത്ത് ലക്ഷം തട്ടിയെടുത്തതിന് ശേഷം അരലക്ഷം കൂടി തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെയാണ് ഇവര്‍ അറസ്റ്റിലാവുന്നത്. യുവതിയുമായി ഇവര്‍ വീഡിയോ ചാറ്റ് നടത്താറുണ്ടായിരുന്നു. ചാറ്റിംഗിനിടെ യുവതിയുടെ ഫോട്ടോ സ്‌ക്രീന്‍ ഷോട്ട് എടുത്ത് ഇവര്‍ ഈ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രങ്ങള്‍ ആക്കുകയായിരുന്നു. പിന്നീട് പുതിയ നമ്ബറില്‍ നിന്നും അജ്ഞാതനെന്ന നിലയില്‍ വാട്‌സ് ആപ്പിലൂടെ ഈ ചിത്രങ്ങള്‍ യുവതിക്ക് അയച്ചു കൊടുത്തു.
ഉടന്‍ തന്നെ യുവതി സത്യാവസ്ഥ അറിയാതെ പ്രതികളായ ഈ സുഹൃത്തുക്കളെ വിവരം അറിയിച്ചു. അജ്ഞാതന്‍ അയച്ച സന്ദേശം ശരിയാണെന്നും അയാളെ അനുസരിക്കുകയേ നിവൃത്തിയുള്ളൂവെന്നും പറഞ്ഞു പ്രതികള്‍ യുവതിയെ തെറ്റിദ്ധരിപ്പിച്ച് പല തവണകളിലായി സ്വര്‍ണാഭരണങ്ങളും പണവും ഉള്‍പ്പെടെ പത്തുലക്ഷത്തോളം രൂപ യുവാക്കള്‍ കൈക്കലാക്കുകയായിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്