×

ജീവനൊടുക്കാൻ ശ്രമിച്ച ആയുർവേദ ഡോക്ടർ വെന്റിലേറ്ററിൽ – മൊഴിയെടുക്കാന്‍ സാധിച്ചില്ല – സംഭവം തൊടുപുഴയില്‍

വീട്ടിലേയ്ക്ക് വിളിക്കുന്നതിനോ വീട്ടുകാരെ കാണുന്നതിനോ അനുവാദമില്ല. ഫോണില്‍ ആരോട് സംസാരിച്ചാലും സംശയം. മര്‍ദ്ദനവും മാനസീക പീഡനവും തുടര്‍ക്കഥ. ഇടയ്ക്ക് പണം ചോദിച്ചും അക്രമം. സഹികെട്ടാണ് അവള്‍ ഈ കടുംകൈ ചെയ്തത്. ആത്മഹത്യക്ക് ശ്രമിച്ച്‌ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന വനിത ആയുര്‍വ്വേദ ഡോക്ടറുടെ മാതാവ് കരിമണ്ണൂര്‍ പൊലീസില്‍ നല്‍കിയി മൊഴിയില്‍ പറയുന്ന കാര്യങ്ങളാണ് ഇവ.

മൊഴിയുടെ അടിസ്ഥാനത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ കരിമണ്ണൂര്‍ മേത്തയില്‍ രഞ്ജു ബാലനെതിരെ 498/A വകുപ്പ് പ്രകാരം കേസെടുത്തതായി കരിമണ്ണൂര്‍ എസ് ഐ സുധീര്‍ അറിയിച്ചു. വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച്‌ രഞ്ജു ബാലനൊപ്പം ജിവിതം ആരംഭിച്ച ഡോക്ടര്‍ ഭര്‍ത്താവില്‍ നിന്നുള്ള നിരന്തര മര്‍ദ്ദനവും മാനസീക പീഡനവും മൂലമാണ് ആത്മമഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് ഉറ്റവര്‍ അടുപ്പക്കാരുമായി പങ്കിട്ട വിവരം.

ഫാനില്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ച ഡോക്ടറെ ഗുതരാവസ്ഥയില്‍ തൊടുപുഴ മുതലക്കോടത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യാഴാഴ്ച രാത്രി 9-തോടെ ഭര്‍തൃഗ്രഹത്തിലാണ് ഇവര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. ആയുര്‍വേദ മെഡിസിന്‍ പഠനം ഒരുവര്‍ഷം പിന്നിട്ടപ്പോഴാണ് യുവതി കാമുകനൊപ്പം വീട്ടില്‍ നിന്നും മാറി താമസമാരംഭിച്ചത്. ആദ്യം അല്പം നീരസത്തിലായിരുന്ന വീട്ടുകാര്‍ പിന്നീട് പണം മുടക്കി മകളുടെ പഠനം പൂര്‍ത്തിയാക്കി.

ഇപ്പോള്‍ ജില്ലയില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ താത്കാലിക ജോലി ചെയ്തു വരികയാണെന്നാണ് അറിയുന്നത്.വേറെ പെണ്‍കുട്ടികളുമായി ഭര്‍ത്താവ് അടുപ്പം കാണിക്കുന്നയായി അറിവ് ലഭിച്ചതിനെത്തുടര്‍ന്നാണ് യുവതി ആത്മഹത്യചെയ്യാന്‍ ഒരുമ്ബെട്ടതെന്നുള്ള ആരോപണവും വ്യാപകമായിട്ടുണ്ട്. അടുത്തകാലത്തായി ഇതേ ചൊല്ലി ഇവര്‍ തമ്മില്‍ വീട്ടില്‍ കലഹം പതിവായിരുന്നെന്നും വ്യാഴാഴ്ച വൈകുന്നേരം കലഹത്തെ തുടര്‍ന്ന് ഭര്‍ത്താവ് യുവതിയെ ക്രൂരമായി മര്‍ദിച്ചു എന്നുമാണ് പുറത്തായ വിവരം തൂങ്ങി കഴുത്തില്‍ കുരുക്കിട്ട് ഫാനില്‍ തൂങ്ങിയ നിലയില്‍ വീട്ടുകാരാണ് ഡോക്ടറെ കണ്ടെത്തിയത്.

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top