നിക്കാഹ് ഹലാലാകുന്നതിന് വേണ്ടി ഭര്‍തൃപിതാവിനും ഭര്‍തൃസഹോദരനും ഒപ്പം കിടക്ക പങ്കിടാന്‍ നിര്‍ബന്ധിച്ചു; പരാതിയുമായി യുവതി
ലഖ്നൗ: ശരീഅത്ത് നിയമത്തിന്റെ ക്രൂരമായി പെരുമാറിയെന്ന് ആരോപിച്ച് ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കെതിരെ പരാതിയുമായി യുവതി. യുവതിയെ മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം ഒഴിവാക്കിയ ഭര്‍ത്താവ് വീണ്ടും വിവാഹം ചെയ്യാന്‍ വേണ്ടിയാണ് ഈ ക്രൂരത കാട്ടിയതെന്നാണ് റിപ്പോര്‍ട്ട്. എതിര്‍ത്തപ്പോള്‍ ശരീഅത്ത് നിയമത്തെ എതിര്‍ത്തുവെന്നും ഇസ്ലാമില്‍ നിന്ന് പുറത്തുപോകുമെന്നും ഭീഷണിപ്പെടുത്തി. വഴങ്ങിയില്ലെങ്കില്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി ഇതോടെയാണ് യുവതി പോലീസില്‍ പരാതിപ്പെട്ടത്.
ഭര്‍ത്താവിന്റെ പിതാവിനൊപ്പം മാത്രമല്ല ഭര്‍തൃസഹോദരനൊപ്പം കിടക്ക പങ്കിടാനും നിര്‍ബന്ധിച്ചതായി യുവതി പറയുന്നു. ഇടക്കെട്ടു കെട്ടുക എന്ന നിയമത്തിന്റെ പേരില്‍ പലതവണ യുവതിക്ക് ഈ ക്രൂരത അനുഭവിക്കേണ്ടി വന്നതായി യുവതി ആരോപിക്കുന്നു.ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് വിവാദമായ സംഭവം. ഷബീന എന്ന യുവതി ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കെതിരെ പരാതി നല്‍കിയിരിക്കുകയാണ്. പല തവണ വിവാഹ മോചനം ചെയ്യപ്പെട്ട ഷബീന നിരവധി പുരുഷന്‍മാരെ വിവാഹം ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെട്ടുവെന്നാണ് പരാതി.
നേരത്തെ മുത്തലാഖ് ചൊല്ലിയാണ് ഭര്‍ത്താവ് ഷബീനയെ വിവാഹ മോചനം നടത്തിയത്. വീണ്ടും ഇയാള്‍ക്ക് ഷബീനയെ വിവാഹം ചെയ്യണമെന്ന് തോന്നി. ഇതിന് വേണ്ടിയാണ് ഭര്‍തൃപിതാവിനെ കൊണ്ട് വിവാഹം ചെയ്യിപ്പിച്ചത്. പിന്നീട് ഭര്‍തൃപിതാവ് വിവാഹ മോചനം നടത്തിയ ശേഷം ആദ്യ ഭര്‍ത്താവായ മകന്‍ വീണ്ടും വിവാഹം ചെയ്യുകയായിരുന്നു. കുറച്ചുകാലം കഴിഞ്ഞപ്പോള്‍ ഷബീനയെ ഭര്‍ത്താവ് വീണ്ടും വിവാഹ മോചനം നടത്തി.
ശേഷം ഇയാള്‍ക്ക് വീണ്ടും വിവാഹം കഴിക്കണമെന്ന് തോന്നി. ഇത്തവണ നിക്കാഹ് ഹലാലാകുന്നതിന് വേണ്ടി ഭര്‍ത്താവിന്റെ സഹോദരനുമായി വിവാഹം നടത്താന്‍ ശ്രമിച്ചു. എന്നാല്‍ ഇതിനെ ഷബീന എതിര്‍ക്കുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. സമാന അനുഭവം നേരിട്ട മറ്റൊരു യുവതിയായ നിദയുമായാണ് ഇവര്‍ പരാതി നല്‍കിയത്. കേസെടുത്ത കാര്യം സിറ്റി പോലീസ് സൂപ്രണ്ട് അഭിനന്ദന്‍ സിങ് സ്ഥിരീകരിച്ചു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്