അയോധ്യ വിധിയെ ബഹുമാനിക്കുന്നുവെന്ന് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്
ന്യൂഡല്‍ഹി: അയോധ്യ വിധിയെ ബഹുമാനിക്കുന്നുവെന്ന് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്. എന്നാല്‍ വിധി തൃപ്തികരമല്ലെന്നും മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് പ്രതിനിധികള്‍ പറഞ്ഞു.
രാമജന്മഭൂമി-ബാബറി മസ്ജിദ് കേസില്‍ തര്‍ക്കഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കാന്‍ സുപ്രീം കോടതി അനുമതി നല്കി. മസ്ജിദ് നിര്‍മിക്കാന്‍ പകരം അഞ്ച്ഏക്കര്‍ തര്‍ക്കഭൂമിക്കു പുറത്ത് അയോധ്യയില്‍ത്തന്നെ അനുവദിക്കാനും കോടതി ഉത്തരവിട്ടു.
ന്യൂഡല്‍ഹി: രാമജന്മഭൂമി-ബാബറി മസ്ജിദ് കേസില്‍ തര്‍ക്കഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കാന്‍ സുപ്രീം കോടതി അനുമതി. മസ്ജിദ് നിര്‍മിക്കാന്‍ പകരം അഞ്ച് ഏക്കര്‍ തര്‍ക്കഭൂമിക്കു പുറത്ത് അയോധ്യയില്‍ത്തന്നെ അനുവദിക്കും. 2.77 ഏക്കര്‍ തര്‍ക്കഭൂമിയാണ് ക്ഷേത്രനിര്‍മാണത്തിന് വിട്ടുകൊടുത്തിരിക്കുന്നത്.
അതേസമയം, കേസില്‍ കക്ഷിയായ ആര്‍ക്കും കോടതി സ്ഥലം വിട്ടുകൊടുത്തില്ല. പകരം കേന്ദ്രസര്‍ക്കാര്‍ മൂന്നു മാസത്തിനകം രൂപീകരിക്കുന്ന ട്രസ്റ്റിനായിരിക്കും സ്ഥലത്തിന്റെ ഉടമസ്ഥത. ക്ഷേത്രം നിര്‍മിക്കാനുള്ള ചുമതലയും ട്രസ്റ്റിന് ആയിരിക്കും. തര്‍ക്കഭൂമി മൂന്നു പേര്‍ക്ക് തുല്യമായി വീതിച്ചുകൊടുത്ത അലഹബാദ് ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. മൂന്നു മാസത്തിനകം ക്ഷേത്രവും മസ്ജിദും നിര്‍മിക്കാനുള്ള കര്‍മപദ്ധതി കേന്ദ്രം തയാറാക്കണം.
ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് വിധി പ്രസ്താവിച്ചത്. ജസ്റ്റീസുമാരായ എസ്.എ ബോബ്ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്, അബ്ദുള്‍ നസീര്‍ എന്നിവരാണ് മറ്റ് ജഡ്ജിമാര്‍. ഭരണഘടനാ ബെഞ്ച് ഏകകണ്ഠമായാണ് വിധി പറഞ്ഞത്.
രാവിലെ കൃത്യം പത്തരയ്ക്കു തുടങ്ങിയ വിധി പ്രസ്താവം മുക്കാല്‍ മണിക്കൂറോളം നീണ്ടു. വിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ല ചരിത്ര വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് തീരുമാനമെന്നു സുപ്രീം കോടതി ചൂണ്ടിക്കാണിച്ചു. 64 ഏക്കറാണ് അയോധ്യയില്‍ ഉള്ളത്. ഇതില്‍ തര്‍ക്കഭൂമിക്കു പുറത്ത് അയോധ്യയില്‍ത്തന്നെ അഞ്ചേക്കര്‍ ഭൂമി അനുവദിക്കണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്