×

രാജ്‌മോഹന്‍ ഉണ്ണിത്താനില്‍ നിന്നും കാസര്‍കോട് തിരിച്ചു പിടിക്കാന്‍ ഡോ.വി.പി.പി. മുസ്തഫ

തിരുവനന്തപുരം: മന്ത്രി എം.ബി. രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറി ഡോ.വി.പി.പി. മുസ്തഫയെ പാര്‍ട്ടി സംഘടനാ ചുമതലയിലേക്ക് മാറ്റി.

അടുത്ത വര്‍ഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുസ്തഫയെ കാസര്‍കോട്ട് മത്സരിപ്പിക്കാന്‍ സി.പി.എം നീക്കമുള്ളതായി സൂചനയുണ്ട്. സംഘടനാ രംഗത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മാറ്റം.

സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗമായ വി.പി.പി. മുസ്തഫ കാസര്‍കോട്ട് സ്വീകാര്യതയുള്ള യുവ നേതാവും മികച്ച പ്രാസംഗികനുമാണ്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ രണ്ടാം പിണറായി മന്ത്രിസഭയില്‍ തദ്ദേശ വകുപ്പിന്റെ ചുമതലയേറ്റപ്പോഴാണ് മുസ്തഫ പ്രൈവറ്റ് സെക്രട്ടറിയായത്. ഗോവിന്ദന് പകരം എം.ബി. രാജേഷ് മന്ത്രിയായപ്പോഴും മുസ്തഫ തുടരുകയായിരുന്നു.സംസ്ഥാന സെക്രട്ടറിയുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന സി.പി.എം കാസര്‍കോട് ജില്ലാ കമ്മിറ്റി യോഗത്തിലാണ് മുസ്തഫയെ സംഘടനാ രംഗത്ത് നിയോഗിക്കണമെന്ന നിര്‍ദ്ദേശമുയര്‍ന്നത്. മുസ്തഫ ഇന്ന് മന്ത്രിയുടെ ഓഫീസില്‍ നിന്ന് ഒഴിയും. മന്ത്രിക്ക് പുതിയ പ്രൈവറ്റ് സെക്രട്ടറിയെ നിശ്ചയിച്ചിട്ടില്ല.

കാസര്‍കോട് ലോക്‌സഭാ മണ്ഡലം സി.പി.എമ്മിന്റെ ശക്തി കേന്ദ്രമായാണ് അറിയപ്പെടുന്നതെങ്കിലും ,2019ലെ തിരഞ്ഞെടുപ്പില്‍ രാജ്‌മോഹന്‍ ഉണ്ണിത്താനിലൂടെ യു.ഡി.എഫ് അട്ടിമറി വിജയം നേടി. പെരിയ ഇരട്ടക്കൊല, ശബരിമല വിവാദം, രാഹുല്‍ഗാന്ധി തരംഗം എന്നീ ഘടകങ്ങള്‍ സംസ്ഥാനത്താകെ യു.ഡി.എഫ് തരംഗമുണ്ടാക്കിയപ്പോള്‍ കാസര്‍കോടും കട പുഴകി. ഉരുക്കു കോട്ട തിരിച്ചു പിടിക്കുകയാണ് സി.പി.എം ലക്ഷ്യം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top