ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, എല്ലാ പ്രതീക്ഷകളും അവസാനിച്ച് പ്രതിപക്ഷം.
പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ഥിയായ യശ്വന്ത് സിന്‍ഹ പരാജയപ്പെടുമെന്ന് ഉറപ്പായി. അപ്രതീക്ഷിതമായി നിരവധി പ്രാദേശിക പാര്‍ട്ടികള്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചു. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള വനിത എന്ന പരിഗണനയാണ് എല്ലാ പാര്‍ട്ടികളും നല്‍കുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരവെ പ്രാദേശിക കക്ഷികള്‍ കാണിക്കുന്ന നിലപാട് മാറ്റം ബിജെപിക്ക് പ്രതീക്ഷയാണ്. ബിജെപിയുമായി ഉടക്കി നില്‍ക്കുന്ന ശിവസേന മുര്‍മുവിന് പിന്തുണ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു. അതിന് പിന്നാലെയാണ് ടിഡിപിയും വൈഎസ്‌ആര്‍ കോണ്‍ഗ്രസും മുര്‍മുവിനെ പിന്തുണച്ചിരിക്കുന്നത്..
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്