പാകിസ്ഥാനിയായ രണ്ടാം ഭാര്യയെക്കുറിച്ച് ഇടതുസ്ഥാനാര്‍ത്ഥി മറച്ചുവച്ചത് എന്തിന് – കേന്ദ്രമന്ത്രി വി മുരളീധരന്‍.
ലപ്പുറം: കൊണ്ടോട്ടിയിലെ ഇടത് സ്ഥാനാര്‍ത്ഥി കെടി സുലൈമാന്‍ ഹാജിയുടെ രണ്ടാം ഭാര്യയായ പാകിസ്ഥാന്‍ സ്വദേശിനിയുടെ വിവരങ്ങള്‍ മറച്ചു വയ്ക്കുന്നതെന്തിനെന്ന ചോദ്യവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.
‘കൊണ്ടോട്ടിയില്‍ സിപിഎം പിന്തുണയുള്ള സ്ഥാനാര്‍ത്ഥി കെ ടി സുലൈമാന്‍ ഹാജി തന്റെ രണ്ടാം ഭാര്യ,പത്തൊന്‍പതുകാരി പാകിസ്ഥാനിയുടെ വിശദാംശങ്ങള്‍ നാമനിര്‍ദേശ പത്രികയില്‍ മറച്ചു വച്ചു. ഇക്കാര്യത്തില്‍ ലിബറല്‍ എന്ന് വിളിക്കപ്പെടുന്ന പിണറായി വിജയന്റെ നിശബ്ദതയില്‍ അതിശയിക്കാനില്ല’- അദ്ദേഹം ട്വീറ്റ് ചെയ്തു.
‘ജനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യമാണ്. പ്രത്യേകിച്ച് എംഎല്‍എ ആകാന്‍ തയ്യാറെടുക്കുന്ന ഒരാള്‍ ഒരു വിദേശപൗരന്റെ ഐഡന്റിറ്റി മറച്ചു വയ്ക്കുമ്ബോള്‍’- അദ്ദേഹം മറ്റൊരു ട്വീറ്റില്‍ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ, സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ എന്നിവരെയടക്കം ടാഗ് ചെയ്താണ് മുരളീധരന്‍ ട്വീറ്റ് ചെയ്തത്. സൂക്ഷ്മ പരിശോധനയ്ക്കിടെ കൊണ്ടോട്ടിയിലെ കെ.ടി സുലൈമാന്‍ ഹാജിയുടെ പത്രിക ആദ്യം മാറ്റിവെച്ചിരുന്നുവെങ്കിലും പിന്നീട് അംഗീകരിച്ചിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്