×

കുടുംബകലഹം മൂത്തപ്പോള്‍ ഭാര്യ കൈക്കുഞ്ഞിനെയും എടുത്ത് പുഴയിലേക്ക് ചാടി; രക്ഷിക്കാനായി ഭര്‍ത്താവ് പിന്നാലെയും; മൂന്നാറില്‍ മൂന്നംഗ കുടുംബത്തെ കാണാതായി

ഇടുക്കി: മൂന്നാറില്‍ മൂന്ന് പേരെ ഒഴുക്കില്‍ പെട്ട് കാണാതായി. പെരിയവരൈയിലാണ് സംഭവം. എസ്റ്റേറ്റ് തൊഴിലാളികളായ വിഷ്ണു, ഭാര്യ ജീവ, ആറ് മാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണ് ഒഴുക്കില്‍പെട്ടത്. ഭാര്യയെയും കുഞ്ഞിനെയും രക്ഷിക്കുന്നതിനിടെയാണ് വിഷ്ണു ഒഴുക്കില്‍പെട്ടത്. കുഞ്ഞുമായി ഭാര്യ ജീവ വെള്ളത്തിലേക്ക് ചാടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

 

മൂന്നാര്‍.പുഴയില്‍ ചാടിയ മൂന്നംഗ കുടുംബത്തെ കാണാതായി. മൂന്നാര്‍ കെ.ഡി.എച്ച്‌.പി പെരിയവല എസ്റ്റേറ്റ് ഫാക്ടറി ഡിവിഷന്‍ സ്വദേശികളായ വിഷ്ണു (30) ഭാര്യ ജീവ എന്നുവിളിക്കുന്ന ശിവരഞ്ജിനി (25) ഇവരുടെ 9 മാസം പ്രായമായ കുട്ടി എന്നിവരെയാണ് കാണാതായത്. ഇന്ന് രാവിലെ 7.30 തോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.ഭര്‍ത്താവുമായി വഴക്കിട്ട ശിവരഞ്ജിനി കുട്ടിയെയെയും കൊണ്ട് പുഴയില്‍ ചാടിയെന്നും പിന്നാലെ ഇവരെ രക്ഷിക്കാന്‍ വിഷ്ണുവും ചാടുകയായിരുന്നെന്നാണ് പ്രാഥമിക വിവരമെന്ന് മൂന്നാര്‍ സി ഐ സാം ജോസ് അറിയിച്ചു.

ശക്തമായ ഒഴുക്കും നിര്‍ത്താതെ പെയ്യുന്ന മഴയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാവുന്നുണ്ട്. മൂവരെയും കാണാതായ സ്ഥലത്തുനിന്നും നൂറു മീറ്റര്‍ അകലെ മുതലാണ് തിരച്ചില്‍ ആരംഭിച്ചിട്ടുള്ളത്. ഫയര്‍ ഫോഴ്സ്, പൊലീസ് വിഭാഗങ്ങളുടെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് തിരച്ചില്‍.സ്ഥലത്തെത്തിയ ദേവികുളം തഹസില്‍ദാര്‍ കെ.പി ഷാജി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി സ്ഥലത്ത് ക്യാമ്ബ് ചെയ്യുന്നുണ്ട്.
കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ദമ്ബതികള്‍ തമ്മില്‍ വഴക്കുണ്ടായി എന്ന് അയല്‍ക്കാര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്.ഇതിന്റെ തുടര്‍ച്ചയെന്നോണ ഇ്ന്ന് രാവിലെയും ഇവര്‍ തമ്മില്‍ കലഹിച്ചു.തുടര്‍ന്നാണ് ശിവരഞ്ജിനി കുട്ടിയെയും കൊണ്ട് പുഴയിലേയ്ക്ക് ചാടിയത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top