സുധാകരന്‍ നായര്‍ പറയുന്നത് ഇങ്ങനെ.. ജെസി ടീച്ചറിനായി പൂച്ചെണ്ടും മാലയും താന്‍ വാങ്ങിയിരുന്നു.
ആറ് മാസം കഴിയുമ്പോള്‍ അവിശ്വാസം കൊണ്ടുവരും.
തൊടുപുഴ : യുഡിഎഫ് നേതൃത്വത്തിനും തനിക്കും ഏറെ സങ്കടകരമായ കാര്യമാണ് നടന്നിട്ടുള്ളത്. തന്റെ അശ്രദ്ധയും പിഴയും മൂലമാണ് തിരഞ്ഞെടുപ്പ് നറുക്കെടുപ്പിലേക്ക് മാറിയത്.
ആറ് മാസം കഴിയുമ്പോള്‍ യുഡിഎഫ് ജില്ലാ നേതൃത്വവുമായി കൂടിയാലോചന നടത്തി മിനി മധുവിനെതിരെ അവിശ്വാസം കൊണ്ടുവരും.
വൈസ് ചെയര്‍മാന്‍ സ്ഥാനം താന്‍ യുഡിഎഫ് കമ്മിറ്റിയില്‍ തീരുമാനമെടുത്തതുപോലെ ഇന്ന് തന്നെ രാജിവച്ചിട്ടുണ്ട്. വൈസ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ധാരണ പോലെ തന്നെ പ്രവര്‍ത്തിക്കും
താന്‍ തന്നെയാണ് ജസി ആന്റണിക്കുള്ള പൂച്ചെണ്ടും സ്വീകരണ മാലയും തയ്യാറാക്കി വച്ചിരുന്നത്. എന്നാല്‍ മറുവശത്ത് ഇടേണ്ട ഒപ്പ് മുന്‍ പേജില്‍ ഇട്ടതാണ് വോട്ട് അസാധുവാകാന്‍ കാരണമായത്. ഈകാര്യത്തില്‍ തന്റെ അശ്രദ്ധയാണ് നറുക്കെടുപ്പിലേക്ക് കാര്യങ്ങള്‍ പോകാന്‍ കാരണമായത്. യുഡിഎഫിന് ആറ് മാസത്തിന് ശേഷം ചെയര്‍പേഴ്‌സണ്‍ സ്ഥാനം തിരികെ പിടിച്ചെടുക്കാന്‍ ആര്‍മാര്‍ത്ഥമായി പരിശ്രമിക്കുമെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി സുധാകരന്‍ നായര്‍ പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്