×

‘സിപിഐക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല’ കമ്മ്യൂണിസ്റ്റ് നേതാവ് കമാല്‍ എം മാക്കി മുസ്ലിം ലീഗില്‍ ചേര്‍ന്നു

മലപ്പുറം: ന്യൂനപക്ഷ രാഷ്ട്രീയത്തില്‍ പൊതുസമൂഹത്തിനിടയില്‍ നിലപാടുള്ള പാര്‍ട്ടിയാണ് മുസ്ലിംലീഗ്, ജനങ്ങള്‍ക്കിടയില്‍ ഏറെ സ്വാധീനം ചെലുത്താന്‍ ഇതിനോടകം മുസ്ലിംലീഗിന് സാധിച്ചിട്ടുണ്ട്, ഫാസിസത്തെ എതിര്‍ക്കാന്‍ കേന്ദ്രത്തില്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍ വരണം, എന്നാല്‍ ന്യൂപക്ഷവിഭാഗങ്ങള്‍ക്കിടയില്‍ ഏറെ സ്വാധീനം ചെലുത്തിയ മുസ്ലിംലീഗില്‍ അംഗമാകുന്നതാണ് നിങ്ങള്‍ക്ക് നല്ലതെന്ന് നാട്ടിലെ സുഹൃത്തുക്കളായ എസ്.എന്‍.ഡി.പി-എന്‍.എസ്.എസ് നേതാക്കളും പറഞ്ഞു. ഇതാണ് ആലപ്പുഴയിലെ സിപിഐ നേതാവായ കമാല്‍ എം. മാക്കിയെ ലീഗിലെത്തിച്ചത്.

തുടര്‍ന്ന് മുസ്ലിംലീഗ് ആലപ്പുഴ ജില്ലാ സെക്രട്ടറി ബിഎ ഗഫൂറിന്റെ പിന്തുണയോട്കൂടി പാണക്കാടെത്തി മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ്തങ്ങളില്‍നിന്നും മുസ്ലിംലീഗ് അംഗത്വം സ്വീകരിച്ചു. നേരത്തെ ആലപ്പുഴ പാര്‍ലമെന്റ് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ കമാല്‍ പങ്കെടുത്തത് ചര്‍ച്ചയായിരുന്നു. ലോക്‌സഭ െതരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്റെ വിജയത്തിന് പ്രവര്‍ത്തിക്കുമെന്ന് കമാല്‍ എം. മാക്കിയില്‍ യോഗത്തില്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഇന്ത്യയുടെ ബഹുസ്വരത യു.പി.എക്ക് കീഴിലെ നടപ്പാന്‍കഴിയുകയുള്ളു, ഇതില്‍ സിപിഐപോലുള്ള ഇടത്പക്ഷ സംഘടനകള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. മതേതരത്വം കാത്തുസൂക്ഷിക്കാന്‍ ഇടത് പക്ഷ സംഘടനകള്‍ക്ക് കഴിയുന്നില്ല, ഇതിന്റെ ഉദാഹരണമാണ് കേരളത്തിലെ ശബരിമല വിഷയം ഉള്‍പ്പെടെയുള്ളവ, യു.പി.എ സര്‍ക്കാറിന്റെ പുതിയൊരു തരംഗം വരാന്‍പോകുകയാണ്, ഇതിനാല്‍ ഇവരോടൊപ്പം ചേര്‍ന്നാണ് പുതിയൊരു ഇന്ത്യയെ വാര്‍ത്തെടുക്കാന്‍ നമുക്ക് കഴിയുംമെന്നും കമാല്‍ എം. മാക്കി പറയുന്നു.

മലപ്പുറത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ഷിഹാബ് തങ്ങളാണ് അംഗത്വം നല്‍കിയത്. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലികുട്ടി എംപി , ട്രഷറര്‍ പിവി അബ്ദുല്‍ വഹാബ് എംപി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് സാഹിബ് , ആലപ്പുഴ ജില്ലാ സെക്രട്ടറി ബിഎ ഗഫൂര്‍, ജില്ലാ പ്രവര്‍ത്തക സമിതി അംഗം നജ്മല്‍ ബാബു, ആരിഫുദ്ദീന്‍ പുന്നപ്ര എന്നിവര്‍ പങ്കെടുത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top