×

മുല്ലപ്പെരിയാര്‍ വീണ്ടും ഒഴുകി അടിയന്തര സാഹചര്യമുണ്ടായാല്‍ ഇടുക്കി ഡാമും തുറന്നേക്കും

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. 3,4 ഷട്ടറുകള്‍ 35 സെന്റീമീറ്റര്‍ വീതമാണ് തുറന്നത്. രാവിലെ 7.29 നാണ് ആദ്യ ഷട്ടര്‍ തുറന്നത്. മുല്ലപ്പെരിയാറിലെ ഡാമിലെ വെള്ളമൊഴുകിയെത്തുന്ന ഇടുക്കി ഡാമും അടിയന്തര സാഹചര്യമുണ്ടായാല്‍ തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.

നിലവില്‍ ഡാമിലെ ജലനിരപ്പ് റൂള്‍ കര്‍വ് പിന്നിട്ടു 139 അടിയിലേക്ക് അടുക്കുകയാണ്. 536 ഘനയടി വെള്ളമാണ് ഒരു സെക്കന്‍ഡില്‍ പുറത്തേക്കൊഴുകുക. ഇതുവഴി ഇടുക്കി ഡാമില്‍ അരയടി വെള്ളം മാത്രമേ ഉയരൂ എന്നാണ് കണക്കാക്കുന്നത്. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സര്‍ക്കാര്‍ അറിയിച്ചു.

മുല്ലപ്പെരിയാര്‍ ഡാമിലെ 138 അടിയാക്കി ക്രമീകരിക്കാനുള്ള വെള്ളമേ തുറന്നു വിടുകയുള്ളുവെന്ന് തമിഴ്‌നാട് അറിയിച്ചിരുന്നു. മുല്ലപ്പെരിയാര്‍ തുറന്നാലും പെരിയാറില്‍ ഏകദേശം 60 സെന്റീമീറ്ററില്‍ താഴെ മാത്രമേ ജലനിരപ്പ് ഉയരുവെന്നാണ് വിലയിരുത്തല്‍. വെള്ളമൊഴുകുന്ന മേഖലകളിലെ 350 കുടുംബങ്ങളെ രണ്ടു ക്യാമ്ബുകളിലായി മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

എല്ലാ മുന്നൊരുക്കങ്ങളും എടുത്തിട്ടുണ്ട് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. കേരളം സുസജ്ജമാണെന്നും എല്ലാ തയ്യാറെടുപ്പും എടുത്തിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട് സാഹചര്യമില്ലെന്നും റവന്യൂ മന്ത്രി കെ. രാജന്‍ അറിയിച്ചു. ഇന്നത്തെ മഴ മുന്നറിയിപ്പിനെയും ഗൗരവമായി കാണുമെന്നും ഓറഞ്ച് അലര്‍ട്ടാണെങ്കിലും റെഡ് അലര്‍ട്ടിന്റെ തയ്യാറെടുപ്പുകള്‍ എടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

മുല്ലപ്പെരിയാറില്‍ നിന്നുളള വെള്ളമെത്തിയാല്‍ ഇടുക്കി ഡാമില്‍ 0.25 അടി മാത്രമേ ജലനിരപ്പ് ഉയരൂ. പക്ഷേ നിലവിലെ റൂള്‍ കര്‍വ് 2398.31 ആയതിനാല്‍ ഇടുക്കി ഡാമും തുറക്കും. ഇടുക്കി ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുല്ലപ്പെരിയാര്‍ ജലത്തിനൊപ്പം മഴ കൂടി ശക്തമായാല്‍ നാളെ വൈകിട്ട് മുതല്‍ ഇടുക്കിയില്‍ നിന്ന് സെക്കന്‍ഡില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളം തുറന്നുവിടാനുള്ള സജ്ജീകരണം ഏര്‍പ്പെടുത്തിയതായി കെ എസ് ഇ ബിയും അറിയിച്ചിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top