×

മുല്ലപ്പൂവ് കൈമുഴം കൊണ്ടളന്ന് വില്‍പന; ആറുപേര്‍ക്കെതിരെ കേസ്, 2000 രൂപ പിഴ, നിയമാനുസൃതം അളക്കേണ്ടത് ഇങ്ങനെ

കൊച്ചി: ഓണക്കാലമായതോടെ പൂക്കള്‍ക്ക് ആവശ്യക്കാരേറെയാണ്. അത്തമിടാനും ഓണാഘോഷങ്ങള്‍ക്കും മറ്റും തലയില്‍ ചൂടാനും പൂക്കള്‍ വാങ്ങുന്നവരേറെ.

ഇത് മുതലെടുത്ത് ഉപഭോക്താക്കളെ കബളിപ്പിക്കുന്നവരുമുണ്ട്. മുല്ലപ്പൂവ് കൈമുഴം കൊണ്ടളന്ന് വില്‍പന നടത്തിയതിന് ആറ് പൂക്കച്ചവടക്കാര്‍ക്കെതിരെ കേസെടുത്തിരിക്കുകയാണ്.

കൈനീളം ഓരോരുത്തര്‍ക്കും വ്യത്യാസമായതിനാല്‍ അളവ് ഏകീകൃതമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് എടുത്തിരിക്കുന്നത്. ഇവരില്‍ നിന്ന് 2000 രൂപ പിഴ ഈടാക്കി. മുല്ലപ്പൂ വില്‍ക്കുന്നത് നിശ്ചിത നീളമുള്ള സ്‌കെയില്‍ കൊണ്ടളന്നോ ത്രാസില്‍ തൂക്കിയോ ആയിരിക്കണമെന്നാണ് നിയമം. മുദ്രവെക്കാത്ത ത്രാസുപയോഗിച്ച്‌ പൂ വിറ്റവര്‍ക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്.

ഓണക്കാലത്ത് നിരത്തുകളിലെ പൂക്കച്ചവട കടകളില്‍ ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍ അപൂര്‍വമായേ പരിശോധന നടത്താറുള്ളൂ. ഇത് മുതലെടുത്ത് പല കച്ചവടക്കാരും അളവിലും തൂക്കത്തിലും തട്ടിപ്പ് നടത്തുന്നുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top