വിശ്വാസികള്‍ക്കൊപ്പം തന്നെ; പ്രത്യാഘാതമുണ്ടെങ്കില്‍ അത് കോണ്‍ഗ്രസ് പാര്‍ട്ടി കാര്യമാക്കുന്നില്ല- മുല്ലപ്പള്ളി- ബിജെപിയുടേത് വേട്ടക്കാരനൊപ്പവും മുയലിനൊപ്പവുമെന്ന്

ഇടുക്കി: ശബരിമലയില്‍ വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ എന്തെങ്കിലും പ്രത്യാഘാതങ്ങള്‍ ഉണ്ടായാലും കോണ്‍ഗ്രസ് അത് കാര്യമാക്കുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അതേ സമയം അക്രമത്തിലേക്ക് നയിക്കുന്ന സമരത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കില്ല. കോടതിവിധി നടപ്പാക്കാന്‍ തിടുക്കം കാണിക്കുന്ന മുഖ്യമന്ത്രി നിരുത്തരവാദപരമായ സമീപനമാണെടുക്കുന്നത്. റിവ്യൂ പെറ്റീ,ന്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
എന്നാല്‍ ഒരേ സമയം തന്നെ വേട്ടക്കാരനൊപ്പം വേട്ടയാടുകയും മുയലുകള്‍ക്കൊപ്പം ഓടുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റേതെന്നും മുല്ലപ്പള്ളി പറഞ്ഞു
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്