തൊടുപുഴയില്‍ ഓമനക്കുട്ടനെ കണ്ണില്‍ മുളകുപൊടി വിതറാന്‍ അമ്മയും മകളും ക്വട്ടേഷന്‍ സംഘത്തിന് നല്‍കിയത് 30,000 രൂപ; അമ്മ അനിറ്റയും മകള്‍ അനിഖയും ഒളിവില്‍
തൊടുപുഴ: പ്രഭാതസവാരിയ്ക്കിറങ്ങിയ ഗൃഹനാഥനെ ആക്രമിച്ചകേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. അക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് അയല്‍വാസികളായ അമ്മയും മകളുമെന്ന് കണ്ടെത്തല്‍.
ഇഞ്ചിയാനിയില്‍ പ്രഭാത സവാരിക്കിറങ്ങിയ നാല്‍പ്പത്തിനാലുകാരനെ മുളകുപൊടി വിതറി ആക്രമിച്ച സംഭവത്തില്‍ കൊച്ചിയില്‍ പത്തോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ചേരാനല്ലൂര്‍ ചൂരപ്പറമ്ബില്‍ സന്ദീപ് (27), വരാപ്പുഴ മുട്ടിനകം ചുള്ളിപ്പറമ്ബില്‍ ശ്രീജിത്ത് (26) എന്നിവരാണ് തൊടുപുഴ സി.ഐ വി .സി വിഷ്ണുകുമാറിന്റെയും ഡിവൈഎസ് പി സ്ക്വാഡ് അംഗങ്ങളുടെയും പിടിയിലായത്. വെള്ളിയാഴ്ച്ച പുലര്‍ച്ചെ മൂന്നോടെ ചേരാനെല്ലൂരില്‍ വെച്ച് മല്‍പ്പിടുത്തത്തിലൂടെയാണ് പൊലീസ് ഇവരെ കീഴ്‌പ്പെടുത്തിയത്.
കഴിഞ്ഞ ബുധനാഴ് ചയാണ് സംഭവം. പ്രഭാത സവാരിക്കിറങ്ങിയ ഇഞ്ചിയാനി പുറക്കാട് ഓമനക്കുട്ടനെ ബൈക്കിലെത്തിയ രണ്ടുപേര്‍ മുളകുപൊടി വിതറി ആക്രമിക്കുകയായിരുന്നു. അയല്‍വാസികളായ മില്‍ഖ, മകള്‍ അനീറ്റ എന്നിവര്‍ നല്‍കിയ ക്വട്ടേഷനാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
ഓമനക്കുട്ടനുമായുള്ള തര്‍ക്കങ്ങളെ തുടര്‍ന്നുള്ള വിരോധമാണ് കാരണം. റമ്ബാന്‍ എന്ന് വിളിക്കുന്ന ഗുണ്ടയിലൂടെ 30,000രൂപയ്ക്കാണ് ക്വട്ടേഷന്‍ നല്‍കിയത്. 50,000നിരക്ക് പറഞ്ഞതെങ്കിലും 30,000ന് ഉറപ്പിക്കുകയായിരുന്നു. അനീറ്റയും മില്‍ഖയും രണ്ട് ദിവസമായി ഒളിവിലാണ്. ഇവര്‍ക്കായി തെരച്ചില്‍ തുടങ്ങി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്