എംടിയുടെ പ്രസംഗം മുഖ്യമന്ത്രിയേയോ സര്‍ക്കാരിനെയോ ഉദ്ദേശിച്ചല്ല; വിശദീകരണവുമായി പാര്‍ട്ടി മുഖപത്രം
January 12, 2024 9:50 amPublished by : Chief Editor
കോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഉദ്ഘാടനവേദിയിലെ എം ടി വാസുദേവൻ നായരുടെ പ്രസംഗം മുഖ്യമന്ത്രി പിണറായി വിജയനെയോ സര്‍ക്കാരിനെയോ ഉദ്ദേശിച്ചല്ലെന്ന് പാര്‍ട്ടി മുഖപത്രം ദേശാഭിമാനി.
തന്റെ പ്രസംഗം മാദ്ധ്യമങ്ങള്‍ വിവാദമാക്കുന്നതില്‍ അടിസ്ഥാനമില്ലെന്ന് എം ടി അറിയിച്ചതായി ദേശാഭിമാനിയിലെ ലേഖനത്തില്‍ പറയുന്നു.
റഷ്യയിലടക്കമുള്ള സാഹചര്യങ്ങള്‍ പരാമര്‍ശിച്ചതിന്റെ അര്‍ത്ഥം മലയാളം അറിയുന്നവര്‍ക്ക് മനസിലാകും. ഇത് കേരളത്തെ സൂചിപ്പിക്കുന്നതല്ലെന്നും മാദ്ധ്യമങ്ങള്‍ കല്‍പിച്ച് പറയുന്ന വിവാദത്തിനും ചര്‍ച്ചയ്ക്കും താൻ ഉത്തരവാദിയല്ലെന്ന് എം ടി അറിയിച്ചെന്നാണ് ലേഖനത്തിലുള്ളത്.
ഇ എം എസിനെപ്പോലൊരു നേതാവ് കാലത്തിന്റെ ആവശ്യമാണെന്ന് എംടി പറഞ്ഞിരുന്നു. തെറ്റുപറ്റിയാല്‍ തിരുത്താനും സമ്മതിക്കാനും കഴിയുന്നൊരു നേതാവ്. അതുകൊണ്ടാണ് ഇ എം എസ് മഹാനായ നേതാവായത്. അധികാരം എന്നാല്‍ ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട ഒരവസരമാണെന്ന സിദ്ധാന്തത്തെ നമ്മള്‍ കുഴിവെട്ടി മൂടി. ഭരണാധികാരികള്‍ എറിഞ്ഞു കൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യം. തെറ്റു പറ്റിയാല്‍ അത് സമ്മതിക്കുന്ന പതിവ് ഒരു മഹാരഥനും ഇവിടെയില്ലെന്നും എം ടി വിമര്‍ശിച്ചിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്