7 നിയമസഭ മണ്ഡലങ്ങളിലും എം പി ഓഫീസുകള്‍ തുറക്കാനൊരുങ്ങി വി കെ ശ്രീകണ്ഠന്‍ !

പാലക്കാട്: ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന 7 നിയമസഭാ മണ്ഡലങ്ങളിലും അട്ടപ്പാടിയിലും ഉള്‍പ്പെടെ പാലക്കാട് മണ്ഡലത്തില്‍ ആകെ 8 എം പി ഒഫീസുകര്‍ തുറക്കാനൊരുങ്ങി നിയുക്ത എംപി വി കെ ശ്രീകണ്ഠന്‍. എം പിയുടെ സേവനം പ്രാദേശിക തലത്തില്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ നിയോജക മണ്ഡലങ്ങളിലും എം പി ഓഫീസുകള്‍ തുറക്കുമെന്ന് പ്രചാരണ സമയത്ത് ശ്രീകണ്ഠന്‍ ഉറപ്പ് നല്‍കിയിരുന്നു.
ഈ ഉറപ്പ് എത്രയും വേഗം പാലിക്കുമെന്ന് സ്വീകരണ യോഗങ്ങളില്‍ ശ്രീകണ്ഠന്‍ ഉറപ്പ് നല്‍കി. ഇന്ന് രാവിലെ പട്ടാമ്പി നിയോജക മണ്ഡലത്തിലായിരുന്നു നിയുക്ത എം പിയുടെ സ്വീകരണ യോഗങ്ങള്‍ സംഘടിപ്പിച്ചിരുന്നത്.
മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും ഒരേ നിലയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ആസന്നമാകുന്ന തദ്ദേശ ഭരണ തെരഞ്ഞെടുപ്പുകളിലും നിയമസഭാ തെരഞ്ഞെടുപ്പിലും വിജയം ആവര്‍ത്തിക്കാനാണ് പാലക്കാട് ഡി സി സി അധ്യക്ഷന്‍ കൂടിയായ വി കെ ശ്രീകണ്ഠന്റെ നീക്കം. ജില്ലയില്‍ പാര്‍ട്ടി അടിമുടി ഉടച്ചുവാര്‍ക്കാനാണ് ശ്രീകണ്ഠന്റെ ശ്രമം. ഇതിനായി നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ നടപ്പിലാക്കേണ്ട കര്‍മ്മപദ്ധതികള്‍ സംബന്ധിച്ച് ഡി സി സിയുടെ നിര്‍ദ്ദേശം താമസിയാതെ ഉണ്ടാകും.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്