മദ്യപിച്ച് വാഹനം ഓടിച്ചാല്‍ 10000 രൂപ പിഴ ഈടാക്കി നിയമം കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്
വ്യാഴാഴ്ച മുതല് ഡ്രൈവിങ് ലൈസന്സുകള് പിവിസി കാര്ഡിലേക്ക് മാറും
തിരുവനന്തപുരം: റോഡ് സുരക്ഷയുടെ ഭാഗമായി സംസ്ഥാനത്ത് ഗതാഗത നിയമങ്ങള് കര്ശനമാക്കാനൊരുങ്ങി മോട്ടോര് വാഹന വകുപ്പ്.
തുടര് നിയമ ലംഘനങ്ങള്ക്ക് ഡ്രൈവിങ് ലൈസന്സ് സസ്പെന്ഡ് ചെയ്യുന്നത് ഉള്പ്പെടെയുള്ള നടപടിയും സ്വീകരിക്കും. വ്യാഴാഴ്ച മുതല് 14 ജില്ലകളിലായി 675 എഐ ക്യാമറകള്വഴി പിഴയിട്ടു തുടങ്ങും.
അന്നുമുതല് ഡ്രൈവിങ് ലൈസന്സുകള് പിവിസി കാര്ഡിലേക്ക് മാറും. ഇത് മോട്ടോര് വാഹന വകുപ്പിന്റെ വെബ് സൈറ്റുമായി ബന്ധിപ്പിക്കും.
നിയമലംഘനങ്ങളെക്കുറിച്ചുള്ള വിവരങ്ങള് കാര്ഡിലെ ക്യുആര് കോഡ് സ്കാന് ചെയ്യുമ്ബോള് ഉദ്യോഗസ്ഥര്ക്ക് അറിയാനാകും.
പിഴ ഇങ്ങനെ ഹെല്മറ്റില്ലാത്ത യാത്ര – 500 രൂപ രണ്ടാംതവണ – 1000രൂപ ലൈസന്സില്ലാതെയുള്ള യാത്ര -5000രൂപ ഡ്രൈവിങ്ങിനിടയിലെ മൊബൈല് ഉപയോഗം – 2000രൂപ അമിതവേഗം – 2000രൂപ മദ്യപിച്ച് വാഹനമോടിച്ചാല് – ആറുമാസം തടവ് അല്ലെങ്കില് 10000 രൂപ രണ്ടാംതവണ – രണ്ട് വര്ഷം തടവ് അല്ലെങ്കില് 15000 രൂപ ഇന്ഷുറന്സില്ലാതെ വാഹനം ഓടിച്ചാല് – മൂന്നുമാസം തടവ് അല്ലെങ്കില് 2000രൂപ രണ്ടാംതവണ – മൂന്നു മാസം തടവ് അല്ലെങ്കില് 4000 രൂപ ഇരുചക്ര വാഹനത്തില് രണ്ടില് കൂടുതല് പേരുണ്ടെങ്കില് – 1000രൂപ സീറ്റ് ബെല്റ്റില്ലെങ്കില് ആദ്യതവണ -500രൂപ ആവര്ത്തിച്ചാല് – 1000രൂപ
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്