തുമ്മിയപ്പോള്‍ മൂക്കുത്തി ശ്വാസകോശത്തില്‍ പോയി; യുവതി അമൃത ആശുപത്രിയില്‍
കൊച്ചി: തുമ്മുന്നതിനിടെ അബദ്ധത്തില്‍ ശ്വാസകോശത്തിലെത്തിയ മൂക്കുത്തി പുറത്തെടുത്തു. പാലാരിവട്ടം സ്വദേശിനിയായ യുവതിയുടെ ശ്വാസകോശത്തില്‍നിന്ന് എന്‍ഡോസ്കോപ്പി വഴിയാണ് മൂക്കുത്തി പുറത്തെടുത്തത്.
അമൃത ആശുപത്രിയിലെ പള്‍മണറി മെഡിസിന്‍ വിഭാഗം ഇന്റര്‍വെന്‍ഷണല്‍ പള്‍മോണളജിസ്റ്റ് ഡോ. ടിങ്കു ജോസഫാണ് രണ്ടര മണിക്കൂര്‍ പരിശ്രമത്തിനൊടുവില്‍ മൂക്കുത്തി എന്‍ഡോസ്കോപ്പി വഴി പുറത്തെടുത്തത്. ശ്വാസകോശത്തിന്റെ അടിഭാഗത്ത് അകപ്പെടുന്ന വസ്തുക്കള്‍ നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ ചെയ്യുകയാണ് പതിവ്. എന്‍ഡോസ്കോപ്പി വഴി തന്നെ മുക്കൂത്തി പുറത്തെടുത്തതോടെ ചെലവേറിയ ശസ്ത്രക്രിയയും തുടര്‍ന്നുണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങളുമാണ് ഒഴിവായതെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.
തുമ്മുന്നതിനിടെ അബദ്ധത്തില്‍ മൂക്കുത്തി അകത്തുപോകുകയായിരുന്നു. എക്റേ പരിശോധനയില്‍ മൂക്കുത്തി ശ്വാസകോശത്തിലാണ് അകപ്പെട്ടതെന്ന് വ്യക്തമായി. തുടര്‍ന്നാണ് യുവതിയെ അമൃതയില്‍ എത്തിച്ചത്. സുഖം പ്രാപിച്ച യുവതി രണ്ടു ദിവസത്തിനുശേഷം ആശുപത്രി വിട്ടു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്