കുരങ്ങുകള്‍ക്കായി 5 ലക്ഷം എഫ് ഡി ഇട്ടു – പലിശയെടുത്ത് മൂന്ന് നേരം പടച്ചോര്‍ കൊടുക്കാന്‍ പദ്ധതി – മാതൃകയായി പ്രവാസി ബാലകൃഷ്ണന്‍
കൊല്ലം: അന്നം വിളമ്ബിയവരെ അവര്‍ നന്ദിയോടെ നോക്കി നിന്നു, പിന്നെ ആര്‍ത്തിയോടെ കഴിച്ചു. ഇന്നലെ ശാസ്താംകോട്ടയിലെ കുരങ്ങുകള്‍ക്ക് ഉണ്ട് നിറഞ്ഞതിന്റെ സന്തോഷമായി. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച നാള്‍ മുതല്‍ ശരിയ്ക്കും ഇവിടുത്തെ കുരങ്ങുകള്‍ അരപ്പട്ടിണിയിലായിരുന്നു. ദിവസം കഴിയുംതോറും മുഴുപ്പട്ടിണിയിലേക്കായി. ശാസ്താംകോട്ടയില്‍ ക്ഷേത്ര പരിസരത്തായി നൂറില്‍പ്പരം കുരങ്ങുകളുണ്ട്. ഇവര്‍ അമ്ബലക്കുരങ്ങുകളാണ്.
പ്രവാസിയായ ശാസ്താംകോട്ട സ്വദേശി കന്നിലേഴികത്ത് ബാലചന്ദ്രന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമ്ബലക്കുരങ്ങുകളുടെ ഭക്ഷണത്തിനായി അഞ്ച് ലക്ഷം രൂപ ജില്ലാ സഹകരണ ബാങ്കില്‍ ഫിക്സഡ് ഇട്ടിട്ടുണ്ട്. ഇതിന്റെ പലിശ ഉപയോഗിച്ച് നിത്യവും മൂന്ന് നേരം പടച്ചോര്‍ ഉള്‍പ്പടെ അമ്ബലക്കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കിവരുന്നുണ്ട്. ക്ഷേത്രത്തിലേക്ക് ആളുകളുടെ വരവ് കുറഞ്ഞതിന്റെ ബുദ്ധിമുട്ടുകള്‍ അമ്ബലക്കുരങ്ങുകള്‍ക്കുണ്ടെങ്കിലും വിശപ്പിന്റെ വിളി അത്രകണ്ട് അറിഞ്ഞിരുന്നില്ല.
എന്നാല്‍ പുറത്ത് മറ്റൊരു വിഭാഗം കുരങ്ങുകളുണ്ട്. അവര്‍ക്ക് ക്ഷേത്ര പരിസരത്ത് പ്രവേശനമില്ല. കടകളില്‍ നിന്നും പൊതു സ്ഥലങ്ങളില്‍ നിന്നും വിദ്യാലയ പരിസരത്ത് നിന്നും ലഭിക്കുന്ന ആഹാരമാണ് ഇവര്‍ കഴിക്കുക. സ്കൂള്‍ അടഞ്ഞതും ലോക്ക് ഡൗണിലൂടെ ടൗണിലേക്ക് ആളുകള്‍ വരാതായതും കടകമ്ബോളങ്ങള്‍ അടഞ്ഞതുമെല്ലാം ചന്തക്കുരങ്ങുകളെ നന്നായി ബാധിച്ചു. ഇനി ചന്തക്കുരങ്ങുകള്‍ക്കും വിശപ്പില്ലാതെ കഴിയാം.
പത്രസമ്മേളനത്തില്‍ ശാസ്താംകോട്ടയിലേതടക്കം കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കണമെന്നകാര്യം മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചതോടെ സന്നദ്ധ സംഘടനകള്‍ ഭക്ഷണം തയ്യാറാക്കി ഓടിയെത്തുകയായിരുന്നു.കുരങ്ങുകള്‍ക്ക് ചോറും കറികളും തണ്ണിമത്തനും നല്‍കി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്