സസ്‌പെന്‍സ് പൊളിച്ച് വോട്ട് ചെയ്യാന്‍ മോഹന്‍ലാല്‍ എത്തി, ക്യൂവില്‍ കാത്തു നിന്ന് താരം
തിരുവനന്തപുരം: സസ്‌പെന്‍സ് പൊളിച്ച് സൂപ്പര്‍താരം മോഹന്‍ലാല്‍ വോട്ട് ചെയ്യാന്‍ എത്തി. എറണാകുളത്തു നിന്ന് രാവിലെയാണ് തന്റെ മണ്ഡലമായ തിരുവനന്തപുരത്തെ പൂപ്പുരയിലെ മുടവന്‍മുകളില്‍ സമ്മതിദാന അവകാശം രേഖപ്പെടുത്താനായി ലാല്‍ എത്തിയത്. സുഹൃത്തായ സനല്‍കുമാറും ലാലിനൊപ്പം ഉണ്ടായിരുന്നു. ആദ്യം വോട്ട് ചെയ്യാനായി നേരെ ബൂത്തിലേക്ക് കയറിയ ലാല്‍ വലിയ തിരക്കിനെ തുടര്‍ന്ന് ക്യൂവില്‍ നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞദിവസം തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി ലാലിനെ സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ വോട്ട് ചെയ്യാന്‍ പോകുമോ എന്ന മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതൊന്നും ഇപ്പോള്‍ പറയാനാകില്ലെന്നും, സസ്‌പെന്‍സ് ആയി ഇരിക്കട്ടെ എന്നുമാണ് ലാല്‍ പ്രതികരിച്ചത്.
വെള്ള ഷര്‍ട്ടും ജീന്‍സുമായി മോഹന്‍ലാലെത്തിയപ്പോള്‍ ആദ്യം വോട്ടര്‍മാര്‍ക്ക് വിശ്വാസം വന്നില്ല. ആദ്യം ആര്‍പ്പ് വിളിച്ചെങ്കിലും പോളിംഗ് കേന്ദ്രമല്ലേ എന്ന് തിരിച്ചറിഞ്ഞതോടെ എല്ലാവരും അച്ചടക്കത്തോടെ ക്യൂവില്‍ കയറി നില്‍ക്കുകയായിരുന്നു. ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരത്ത് നേമം, വട്ടിയൂര്‍ക്കാവ് ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ യു.ഡി.എഫും ബി.ജെ.പിയും എല്‍.ഡി.എഫും തമ്മില്‍ പൊരിഞ്ഞ പോരാട്ടമാണ് നടക്കുന്നത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്