×

മോഹന്‍ലാല്‍ സുചിക്ക്‌ ഉമ്മ കൊടുത്തു. കേക്‌ മുറിച്ചു (വീഡിയോ കാണാം)

ഷാംപെയ്ന്‍ പൊട്ടിച്ചാണ് ആഘോഷത്തിന് തുടക്കം കുറിച്ചത്. ബോട്ടില്‍ മോഹന്‍ലാലിന്റെ കൈയില്‍ കൊടുത്ത് പൊട്ടിക്കാന്‍ പറഞ്ഞു. എന്നാല്‍ തനിക്ക് പേടിയാണെന്ന് ലാലേട്ടന്‍ പറഞ്ഞു. നല്ലപോലെ കുലുക്കി പൊട്ടിക്കാന്‍ മാധവന്‍ നിര്‍ദേശം നല്‍കി. പ്രണവും സുചിത്രയും ഷാംപെയ്ന്‍ പൊട്ടിക്കേണ്ട രീതിയും പറഞ്ഞുകൊടുത്തു. എന്നാല്‍ കോക്ക് തെറിക്കുമോ എന്ന് പേടിച്ചു. അവസാനം മാധവന്‍ തന്നെ ഷാംപെയ്ന്‍ ബോട്ടില്‍ പൊട്ടിച്ചു.

പിന്നീട് കേക്ക് മുറിച്ച് മോഹന്‍ലാല്‍ സുചിത്രയ്ക്ക് നല്‍കി. കവിളില്‍ ഒരുമ്മയും കൊടുത്തു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പാര്‍ട്ടിയില്‍ പങ്കെടുത്തത്.

വിവാഹത്തെക്കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞത്:

‘1988ലാണ് എന്റെ വിവാഹം നടക്കുന്നത്. വിവാഹം നടന്നതിന് രണ്ടുവര്‍ഷം മുമ്പെ സുചി (എന്റെ ഭാര്യ സുചിത്രയെ ഞാന്‍ അങ്ങനെയാണ് വിളിക്കുന്നത്)യുമായുളള ആലോചന വന്നിരുന്നു. ചെന്നൈയിലായിരുന്നു അവര്‍ താമസിച്ചിരുന്നതെങ്കിലും കോഴിക്കോട് നഗരവുമായി ആ കുടുംബം ആഴത്തില്‍ ബന്ധപ്പെട്ട് കിടന്നിരുന്നു. സുചിയുടെ മുത്തച്ഛന്‍, അമ്മായിമാര്‍ എന്നിവരെല്ലാം കോഴിക്കോടായിരുന്നു. ഇപ്പോഴും അവര്‍ അവിടെയുണ്ട്.

അന്ന് ആദ്യം ആ വിവാഹാലോചന വന്നപ്പോള്‍ അത് മുടങ്ങുകയാണുണ്ടായത്. ജാതകത്തില്‍ പൊരുത്തമില്ല എന്നതായിരുന്നു കാരണം. അങ്ങനെ വിവാഹം വേണ്ടെന്ന് വച്ചു. ഞാന്‍ സിനിമകളുടെ തിരക്കിലേക്കും സുചി ചെന്നൈയിലെ ജീവിതത്തിലേക്കും മടങ്ങി. പതുക്കെപ്പതുക്കെ അങ്ങനെയൊരു ആലോചന ഉണ്ടായ കാര്യം തന്നെ മറന്നു. തെളിഞ്ഞുനിന്ന ഒരു ഫോട്ടോ കാലപ്പഴക്കത്താല്‍ മാഞ്ഞു വരുന്നത് പോലെ ഒരുപക്ഷേ സംഭവിക്കുമായിരുന്ന ആ ബന്ധവും മാഞ്ഞു തുടങ്ങി. അന്നും ഇന്നും കോഴിക്കോട് എന്റെ താമസം ബേബി മറൈനിന്റെ ഉടമയും എനിക്ക് മൂത്ത സഹോദരനെപ്പോലെ പ്രിയപ്പെട്ട വ്യക്തിയുമായ കെ.സി ബാബുവിന്റെ വീട്ടിലാണ്. ബാബുച്ചായന്‍ എന്നാണ് ഞാന്‍ അദ്ദേഹത്തെ വിളിക്കുന്നത്. കുറച്ചുകാലത്തിനുശേഷം ഷൂട്ടിങ്ങിനായി ഞാന്‍ വീണ്ടും ബാബുച്ചായന്റെ വീട്ടിലെത്തി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top