ശബരിമല വിധി; ആഞ്ഞടിച്ച് ആര്‍എസ് എസ് മേധാവി മോഹന്‍ ഭാഗവത് – മാറ്റങ്ങളുണ്ടാക്കുന്നത് സമവായത്തിലൂടെയാകണം

ന്യൂഡല്‍ഹി: നിലവിലെ ആചാരങ്ങള്‍ പരിഗണിക്കാതെയുളള വിധിയാണ് സുപ്രിം കോടതിയുടേതെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. വിധിക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് നിലപാട് മാറ്റി ആര്‍.എസ്.എസ് രംഗത്തെത്തിയിരിക്കുന്നത്. ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീപ്രവേശനം അനുവദിക്കണം എന്നയിരുന്നു പാര്‍ട്ടിയുടെ ആദ്യ നിലപാട്. വിജയദശമി ദിനത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തിലായിരുന്നു് ആര്‍.എസ്.എസ് മേധാവിയുടെ പ്രതികരണം.
സമൂഹത്തില്‍ മാറ്റങ്ങളുണ്ടാക്കുന്നത് സമവായത്തിലൂടെയാകണം. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഉള്‍പ്പടെയുള്ള വിശ്വാസികളുടെ വികാരം പരിഗണിച്ചല്ല സുപ്രിം കോടതി വിധി. മതനേതാക്കളെയും പുരോഹിതരെയും വിശ്വാസത്തില്‍ എടുക്കണമായിരുന്നു.ശബരിമലയുമായി ബന്ധമില്ലാത്തവരുടെ പരാതിയിലാണ് വിധി ഉണ്ടായത്. വിധ സമൂഹത്തില്‍ അശാന്തിയും അതൃപ്തിയും ഭിന്നതയും ഉണ്ടാക്കിയെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്