മോദി മുഖ്യമന്ത്രിയായിരുന്നതിനേക്കാള്‍ എംഎല്‍എ മാരുമായി ഏഴാം വട്ടവും ബിജെപിക്ക്
അഹമ്മദാബാദ്: ഗുജറാത്തില്‍ ബി.ജെ.പി ചരിത്ര വിജയത്തിലേക്ക്. വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്ബോള്‍ ആകെയുള്ള 182 സീറ്റുകളില്‍ 148 ഇടത്ത് ബി.ജെ.പി ലീഡ് ചെയ്യുന്നു.
കോണ്‍ഗ്രസ് 17സീറ്റുകളിലേക്ക് ചുരുങ്ങി. ഗുജറാത്ത് നിയമസഭയില്‍ കന്നിമത്സരത്തിറങ്ങിയ എഎപി 7 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. മറ്റുള്ളവര്‍ നാലിടത്തും മുന്നിലാണ്.
കോണ്‍ഗ്രസിന്റെ വോട്ടില്‍ കനത്ത വീഴ്ചയാണ് എഎപിയുടെ സാന്നിധ്യം വരുത്തിയിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 77 സീറ്റ് നേടിയ കോണ്‍ഗ്രസാണ് ഇത്തവര 17ലേക്ക് ചുരുങ്ങുന്നത്. കഴിഞ്ഞ തവണ 99 സീറ്റുകളില്‍ വിജയിച്ച ബി.ജെ.പിക്ക് ഇത്തവണ 49 സീറ്റുകളില്‍ അധികമായി മുന്നിലെത്താന്‍ കഴിഞ്ഞു. തുടര്‍ച്ചയായ ഏഴാം തവണയാണ് ബി.ജെ.പി അധികാരത്തിലെത്തുന്നത്.
കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളിലാണ് പ്രധാനമായും എഎപി കരുത്ത് തെളിയിക്കുന്നത്. ആകെ പോള്‍ ചെയ്തതില്‍ 52.3% വോട്ട് ബി.ജെ്.പി ഇതുവരെ നേടി. 27.4% വോട്ടാണ് കോണ്‍ഗ്രസിന് ലഭിച്ചത്. കന്നിമത്സരത്തില്‍ തന്നെ 14% വോട്ട് പിടിച്ചെടുക്കാന്‍ എഎപിക്ക് കഴിഞ്ഞു. 3.53% വോട്ട് മറ്റുള്ളവര്‍ നേടി.
2012ല്‍ രൂപീകരിച്ച എഎപി പാര്‍ട്ടി ഇതിനകം രണ്ട് സംസ്ഥാനങ്ങളില്‍ വലിയ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ കഴിഞ്ഞു. ആദ്യമത്സരങ്ങളില്‍ ചെറിയ സാന്നിധ്യമറിയിക്കുന്ന എഎപി പിന്നീട് പ്രധാന കക്ഷികളെ അപ്രസക്തരാക്കി അധികാരം പിടിക്കുന്നതാണ് കാണുന്നത്. ഗുജറാത്തിലും ഇതേ തന്ത്രമാണ് എഎപിയും കെജ്‌രിവാളും പ്രയോഗിച്ചത്. അതുകൊണ്ടുതന്നെ പ്രചാരണത്തിന്റെ അവസാന നാളുകളില്‍ പ്രധാന ശത്രു കോണ്‍ഗ്രസല്ല, എഎപിയാണെന്ന് ബി.െജ.പി തിരിച്ചറിഞ്ഞിരുന്നു.
വേട്ടെണ്ണല്‍ 11മണി പിന്നിട്ടപ്പോള്‍ എഎപിയുടെ ലീഡ് നില 7 ആയി. ബി.ജെ.പി 152 ഇടത്ത് ലീഡ് ചെയ്യുമ്ബോള്‍ കോണ്‍ഗ്രസ് 17 സീറ്റിലേക്ക് ചുരുങ്ങുകയാണ്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്