×

“മറ്റൊരു എ – ഐ ഉണ്ട് – അമേരിക്കയും ഇന്ത്യയും ; ” എ. ഐയില്‍ വലിയ കുതിച്ചു ചാട്ടമാണിപ്പോള്‍ = മോദി

ഒരു മണിക്കൂറോളം നീണ്ട പ്രസംഗം കോണ്‍ഗ്രസ് അംഗങ്ങള്‍ ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്. പലതവണ അംഗങ്ങള്‍ ഒന്നടങ്കം എഴുന്നേറ്റ് നിന്ന് കൈയടിച്ചു. യു. എസ് കോണ്‍ഗ്രസില്‍ രണ്ട് തവണ പ്രസംഗിക്കാൻ അവസരം ലഭിച്ചത് തനിക്ക് വലിയ അംഗീകാരമാണെന്നും മോദി പറഞ്ഞു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസിനെ – എ. ഐ -ആലങ്കാരികമായി പരാമര്‍ശിച്ചു കൊണ്ടാണ് മോദി .യു. എസ് – ഇന്ത്യ സൗഹൃദത്തിലേക്ക് കടന്നത് എ. ഐയില്‍ വലിയ കുതിച്ചു ചാട്ടമാണിപ്പോള്‍. അതു പോലെ മറ്റൊരു എ – ഐ ഉണ്ട് – അമേരിക്കയും ഇന്ത്യയും. അമേരിക്ക ഇപ്പോള്‍ ഇന്ത്യയുടെ സുപ്രധാന പ്രതിരോധ പങ്കാളിയാണ്. ഇന്ത്യയിലെ പ്രതിരോധ, ബഹിരാകാശ മേഖലകള്‍ വളരുമ്ബോള്‍ അമേരിക്കയിലെ വ്യവസായങ്ങള്‍ വളരും. അമേരിക്കൻ കമ്ബനികള്‍ വളരുമ്ബോള്‍ ഇന്ത്യയിലെ അവരുടെ ഗവേഷണ, വികസന കേന്ദ്രങ്ങള്‍ വികസിക്കും. ഇന്ത്യക്കാര്‍ കൂടുതല്‍ വിമാനയാത്ര നടത്തുമ്ബോള്‍ വിമാനങ്ങള്‍ വാങ്ങാനുള്ള ഇന്ത്യയുടെ ഒരൊറ്റ ഓര്‍ഡര്‍ അമേരിക്കയിലെ 44 സംസ്ഥാനങ്ങളില്‍ പത്തുലക്ഷത്തിലേറെ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കും. അമേരിക്കൻ ഫോണ്‍ കമ്ബനികള്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തുമ്ബോള്‍ ഇരു രാജ്യങ്ങളിലും തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കും. സെമി കണ്ടക്ടര്‍, മിനറല്‍ രംഗങ്ങളിലെ ഇന്ത്യ – യു. എസ് സഹകരണം വൻ കുതിച്ചുചാട്ടമുണ്ടാക്കും. ഈ സഹകരണം ശക്തമായാല്‍ സാമ്ബത്തിക ശേഷി വര്‍ദ്ധിക്കും. ശാസ്ത്രം പുരോഗമിക്കും. വിജ്ഞാനം വ്യാപിക്കും. മാനവരാശിക്ക് ഗുണമുണ്ടാകും.നമ്മുടെ കടലും ആകാശവും സുരക്ഷിതമാവും. ഒരു നല്ല ലോകം പിറക്കും. നമ്മുടെ സഹകരണത്തിന്റെ ദൗത്യം അതാണ്. ഈ നൂറ്റാണ്ടിനുള്ള നമ്മുടെ സംഭാവന അതാണ് – മോദി പറഞ്ഞു.

കൈയടിച്ച്‌ കമല ഹാരിസ്

ഇന്ത്യയില്‍ വേരുകളുള്ള ലക്ഷക്കണക്കിന് ആളുകള്‍ അമേരിക്കയിലുണ്ട്. അവരില്‍ ചില‍ര്‍ അഭിമാനത്തോടെ ഈ സഭയില്‍ ഇരിക്കുന്നുണ്ട്. അവരില്‍ ഒരാളാണ് ചരിത്രം കുറിച്ച്‌ എന്റെ പിന്നില്‍ ഇരിക്കുന്നത് – വൈസ് പ്രസിഡന്റ് കമല ഹാരിസിനെ ചൂണ്ടി മോദി പറഞ്ഞപ്പോള്‍ കമല ഹാരിസ് ഉള്‍പ്പെടെ എഴുന്നേറ്റ് നിന്ന് കൈയടിച്ചു. പ്രധാനമന്ത്രിയെന്ന നിലയില്‍ ഞാൻ ആദ്യം അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ ഇന്ത്യ ലോകത്തെ പത്താമത്തെ വലിയ സാമ്ബത്തിക ശക്തിയായിരുന്നു. ഇപ്പോള്‍ അഞ്ചാമത്തെ സാമ്ബത്തിക ശക്തിയാണ്. താമസിയാതെ ഇന്ത്യ മൂന്നാമത്തെ സാമ്ബത്തിക ശക്തിയാവും. ഇന്ത്യ വളരുക മാത്രമല്ല, അതിവേഗം വളരുകയാണ്. ഇന്ത്യ വളരുമ്ബോള്‍ ലോകവും വളരും – മോദി പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top