രാജ്യം ബിജെപിക്കെതിരെ ചിന്തിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശ പര്യടനത്തില്‍
വിവിധ സംസ്ഥാനങ്ങളിലായി നടന്ന ലോക്‌സഭാ നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് ശക്തമായ തിരിച്ചടി ലഭിക്കുമ്പോള്‍ ബിജെപിയുടെ സ്റ്റാര്‍ ക്യാമ്പയിനര്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശ പര്യടനത്തില്‍. മലേഷ്യയാണ് പ്രധാനമന്ത്രി ഇക്കുറി സന്ദര്‍ശിക്കുന്ന രാജ്യം.
ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മലേഷ്യയുടെ തലസ്ഥാനമായ ക്വാലാലംപൂരിലെത്തി. മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
ഈ മാസം പത്തിനാണ് മലേഷ്യയുടെ പ്രധാനമന്ത്രിയായി മഹാതിര്‍ ചുമതലയേറ്റത്. നിക്ഷേപം, വ്യാപാരം തുടങ്ങിയ മേഖലകള്‍ കേന്ദ്രീകരിച്ചാവും മഹാതിറും മോദിയും തമ്മിലുള്ള ചര്‍ച്ച. ഇത് രണ്ടാം തവണയാണ് മോദി മലേഷ്യ സന്ദര്‍ശിക്കുന്നത്.
അതേ സമയം ചെങ്ങന്നൂര്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലായി നടന്ന 10 ഉപതിരഞ്ഞെടുപ്പകളില്‍ ബിജെപിക്കും സഖ്യകക്ഷികള്‍ക്കും ശക്തമായ തിരിച്ചടിയാണ് ഏറ്റത്. ഉത്തര്‍പ്രദേശിലെ സിറ്റിംഗ് സീറ്റായ നൂര്‍പൂറില്‍ ബിജെപി പരാജയപ്പെട്ടു. നൂര്‍പൂര്‍ നിയമസഭാ മണ്ഡലത്തില്‍ സമാജ്വാദി പാര്‍ട്ടി നേതാവ് നിയിം ഉള്‍ ഹസന്‍ ബിജെപി സ്ഥാനാര്‍ഥി അവാനി സിംഗിനെ പരാജയപ്പെടുത്തി. നിയിം 6211 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.
ബിജെപി വിരുദ്ധ മുന്നണിയുടെ പരീക്ഷണ ശാലയായിരുന്ന യുപിയിലെ കൈരാനയിലും പ്രതിപക്ഷകക്ഷികള്‍ വിജയിച്ചു. ലോക്‌സഭാ മണ്ഡലമായ കൈരാനയില്‍ ആര്‍എല്‍ഡി സ്ഥാനാര്‍ത്ഥി താബാസും ഹസന്‍ ജയിച്ചു. കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, ബിഎസ്പി എന്നീ പാര്‍ട്ടികള്‍ ഒന്നിച്ചാണ് ബിജെപിയെ പരാജയപ്പെടുത്തിയത്. ഗോരഖ്പുര്‍, ഫുല്‍പുര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പോടെ ഉണ്ടായ ഐക്യം യുപിയില്‍ നിലനിര്‍ത്താനായതാണ് പ്രതിപക്ഷകക്ഷികളുടെ വിജയത്തിനു കാരണമായത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്