മുന്നില്‍ നിന്ന് പോരാടാന്‍ ഞാനുണ്ട് ‘ സൈനികര്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് മോദി ലഡാക്കില്‍ – മാസ്സ് എന്‍ട്രി
മുന്‍കൂട്ടി പ്രഖ്യാപിക്കാതെയാണ് പ്രധാനമന്ത്രി ലേയിലെത്തിയത്. ചീഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്ത്, കരസേനാ മേധാവി എം.എം.നരവനെ എന്നിവര്‍ പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്.
അതിര്‍ത്തി സംഘര്‍ഷങ്ങള്‍ നടന്ന് 18 ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത സന്ദര്‍ശനം. ലെ യിലെ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നിമുവില്‍ എത്തി. കരസേനയുടെയും വ്യോമസേനയുടെയും ഐടിബിപിയുടെയും ജവാന്മാരെ കണ്ടു. 14 കോര്‍ കമാന്‍ഡര്‍ ലഫ്റ്റനന്‍റ് ജനറല്‍ ഹരീന്ദര്‍ സിങ് സ്ഥിതി വിശദീകരിച്ചു.
ജൂണ്‍ 15-ന് ചൈനീസ് സൈനികരുമായുള്ള അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് ശേഷം സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. അതിര്‍ത്തിയിലെ സൈനിക വിന്യാസവും ചൈനീസ് സൈനികരുമായുള്ള ചര്‍ച്ചകളുടെ പുരോഗതിയും പ്രധാനമന്ത്രി വിലയിരുത്തും. സംഘര്‍ഷത്തില്‍ പരിക്കേറ്റ് സൈനിക ആശുപത്രിയില്‍ കഴിയുന്ന സൈനികരുമായി പ്രധാനമന്ത്രി സംവദിക്കും. സൈനികരുടെ മനോവീര്യം വര്‍ധിപ്പിക്കാനുള്ള നടപടിയുടെ ഭാഗമായിട്ടാണ് സന്ദര്‍ശനമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ലഡാക്ക് സന്ദര്‍ശനം ഒഴിവാക്കിയതിന് പിന്നാലെയാണ് പ്രധാനമന്ത്രി അപ്രതീക്ഷിതമായി അവിടെ എത്തിയിട്ടുള്ളത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഇന്ന് ലഡാക്കിലെത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇന്നലെ രാജ്‌നാഥ് സിങ് ലഡാക്ക് സന്ദര്‍ശനം റദ്ദാക്കിയതായി അറിയിച്ചു. എന്നാല്‍ സന്ദര്‍ശനം റദ്ദാക്കിയതിന്റെ കാരണം വ്യക്തമാക്കിയിരുന്നില്ല.
ഗല്‍വാന്‍ താഴ് വരയിലെ അതിര്‍ത്തി സംഘര്‍ഷത്തില്‍ പിന്മാറ്റത്തിന് തയ്യാറാണെന്ന് ചൈന ഇന്ത്യന്‍ സേന കമാണ്ടര്‍മാരുമായുള്ള ചര്‍ച്ചയില്‍ സമ്മതിച്ചിരുന്നു. എന്നാല്‍ താഴ് വരയിലെ തന്ത്രപ്രധാനമായ പ്രദേശങ്ങള്‍ തങ്ങളുടെ അധീനതയിലുള്ളതാണെന്ന് ചൈന ആവര്‍ത്തിക്കുന്നുണ്ട്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്