×

നാല് ജാതിയേ ഉള്ളൂ- യുവാക്കള്‍, സ്ത്രീകള്‍, പാവങ്ങള്‍, കര്‍ഷകര്‍ = മോദി.

തൃശൂര്‍: ജാതി സെന്‍സസിലൂടെ ഹിന്ദുത്വത്തെ തകര്‍ക്കാനുള്ള കോണ്‍ഗ്രിസന്റെയും ഇടതുപക്ഷത്തിന്റെയും ഗൂഢാലോചനയ്‌ക്കെതിരെ തൃശൂരില്‍ പ്രഖ്യാപനം നടത്തി മോദി.

തന്റെ കാഴ്ചപ്പാടില്‍ നാല് ജാതിയേയുള്ളൂവെന്ന് അവര്‍ യുവാക്കള്‍, സ്ത്രീകള്‍, പാവങ്ങള്‍, കര്‍ഷകര്‍ എന്നിവരാണെന്നും മോദി പ്രഖ്യാപിച്ചു. 2024ലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പ്രധാന പോയിന്‍റാണ് മോദി ഇതിലൂടെ തൃശൂര‍ില്‍ അവതരിപ്പിച്ചത്.

 

ജാതി സെന്‍സസിനല്ല, പകരം സമൂഹത്തിലെ മനുഷ്യന്റെ നിലകള്‍ കണക്കിലെടുത്ത് അതില്‍ മാറ്റം വരുത്താനായിരിക്കും പ്രവര്‍ത്തിക്കുക എന്ന സന്ദേശമാണ് മോദി തൃശൂര്‍ പ്രസംഗത്തില്‍ നല്‍കിയത്.

ജാതി സെന്‍സസ് ഉയര്‍ത്തിപ്പിടിച്ച്‌ ഹിന്ദി ഹൃദയഭൂമിയില്‍ കോണ്‍ഗ്രസും പ്രതിപക്ഷപ്പാര്‍ട്ടികളും നടത്തിയ പ്രചാരണം വന്‍പരാജയമായിരുന്നു. രാജസ്ഥാന്‍, ഛത്തീസ് ഗഡ്, മധ്യപ്രദേശ് എന്നീ മൂന്ന് പ്രധാന സംസ്ഥാനങ്ങളും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ പിടിച്ചത് കോണ്‍ഗ്രസിന് ഷോക്കായിരുന്നു. അന്നും കര്‍ഷകരുടെയും പാവങ്ങളുടെയും സ്ത്രീകളുടെയും യുവാക്കളുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കുമെന്ന് മോദി പ്രഖ്യാപനം നടത്തിയിരുന്നു. ഈ മൂന്ന് സംസ്ഥാനങ്ങളിലെയും വോട്ടര്‍മാര്‍ മോദിയുടെ നിലപാടിനായിരുന്നു കൂടുതല്‍ പ്രാധാന്യം നല്‍കിയത് എന്നത് ബിജെപിയുടെ വിജയം തെളിയിച്ചു.

തൃശൂരിലും മോദി അതേ പ്രഖ്യാപനം ഒരിയ്‌ക്കല്‍ കൂടി ആവര്‍ത്തിച്ചു. ഇത് ജാതിസംവരണത്തിന് വേണ്ടി ബഹളം കൂ്ട്ടുന്ന കേരളത്തിലെ ഇടത് പാര്‍ട്ടികള്‍ക്കുള്ള ആഹ്വാനം കൂടിയായിരുന്നു. യുവാക്കള്‍, സ്ത്രീകള്‍, ദരിദ്രര്‍, കര്‍ഷകര്‍ – ഈ നാല് ജാതികളില്‍പ്പെട്ടവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുമെന്ന ഗ്യാരണ്ടിയാണ് നല്‍കുന്നതെന്നും മോദി പറഞ്ഞു. ആ മോദിഗ്യാരണ്ടി തുടരാന്‍ എല്ലാവരും പിന്തുണ നല്‍കണമെന്ന അഭ്യര്‍ത്ഥനയും മോദി നല്‍കി. ബുധനാഴ്ചത്തെ സ്ത്രീശക്തിക്ക് ഊന്നല്‍ നല്‍കുന്ന തൃശൂരിലെ യോഗം മോദിയുടെ നാല് ജാതികളില്‍ ഒന്നായ സ്ത്രീകളുടെ ഉന്നമനത്തിനുള്ള ഗ്യാരണ്ടി നല്‍കുമെന്ന പ്രഖ്യാപനത്തിനുള്ള യോഗം കൂടിയായി മാറി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top