മോദിയെ അധികാരത്തിലെത്തിച്ച ഇലക്ഷന്‍ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ സജീവ രാഷ്ട്രീയത്തില്‍;
ഡല്‍ഹി: ഇലക്ഷന്‍ ഗുരു എന്ന് വിശേഷിപ്പിക്കപ്പെടുന്ന തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ സജീവ രാഷ്ട്രീയത്തില്‍. 2014 ലില്‍ മോദിയെയും 2015 ലില്‍ ബിഹാറില്‍ നിതീഷ് കുമാറിനെയും അധികാരത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച പ്രശാന്ത് കിഷോര്‍ നിതീഷിനൊപ്പം ജെഡിയുവിന്റെ കൊടിക്കീഴിലാണ് രാഷ്ട്രീയത്തിലിറങ്ങുന്നത്.
ഞായറാഴ്ച രാവിലെ നടക്കുന്ന പാര്‍ട്ടി സംസ്ഥാന എക്സിക്യുട്ടീവ് യോഗത്തില്‍ അദ്ദേഹം ഔദ്യോഗികമായി പാര്‍ട്ടിയില്‍ ചേരുമെന്നാണ് ജെഡിയു വൃത്തങ്ങള്‍ നല്‍കുന്ന സൂചന.അഭ്യൂഹത്തിന് സ്ഥിരീകരണം നല്‍കിക്കൊണ്ട് അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. ‘ബിഹാറില്‍ നിന്ന് പുതിയ യാത്ര തുടങ്ങുന്നതില്‍ ആവേശഭരിതനാണ് എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്’.
കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രശാന്ത് കിഷോറിന്റെ ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി(പിഎസി) ആന്ധ്രയില്‍ വൈഎസ് ജഗന്മോഹന്‍ റെഡ്ഡിയുടെ വൈഎസ്‌ആര്‍ കോണ്‍ഗ്രസിന് വേണ്ടി തന്ത്രങ്ങള്‍ മെനയുകയായിരുന്നു.കഴിഞ്ഞ ആഴ്ച ഹൈദരബാദില്‍ സ്‌കൂള്‍ ഓഫ് ബിസിനസ്സിലെ വിദ്യാര്‍ത്ഥികളുമായുള്ള സംവാദത്തില്‍ പാര്‍ട്ടികള്‍ക്ക് വേണ്ടി തിരഞ്ഞെടുപ്പ് തന്ത്രം രൂപപ്പെടുത്തുന്ന ജോലി വിടുകയാണെന്നും ഇനി രാഷ് ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്