ദലിത് ഐ.എ.എസ് ഉദ്യോഗസ്ഥൻ ഹീരാലാല്‍ സത്യപ്രതിജ്ഞയ്ക്ക് മുന്‍കൂട്ടി ക്ഷണിച്ചിട്ടും കോണ്‍ഗ്രസ് വരാത്തതെന്ത് = മോദി
November 9, 2023 12:10 pmPublished by : Chief Editor
ചരിത്രത്തിലാദ്യമായി മുഖ്യ വിവരാവകാശ കമ്മീഷണറായി ദലിത് ഐ.എ.എസ് ഉദ്യോഗസ്ഥൻ ഹീരാലാല്‍ സമരിയ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റപ്പോള്‍ മുൻകൂട്ടി ക്ഷണം ലഭിച്ചിട്ടും കോണ്‍ഗ്രസ് പങ്കെടുത്തില്ല. സൗജന്യ റേഷൻ പദ്ധതി അടുത്ത അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി കിസാൻ സമ്മാൻ യോജനയ്ക്ക് കീഴില്‍ 2.07 ലക്ഷം കോടി രൂപ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കാനായത് അഴിമതി അവസാനിപ്പിച്ചതിനാലാണെന്നും മോദി പറഞ്ഞു.
ബി.ജെ.പി അധികാരത്തിലെത്തിയ ശേഷം കോണ്‍ഗ്രസ് ഭരണകാലത്തെ അഴിമതികള്‍ അവസാനിപ്പിക്കുകയും ആ പണമുപയോഗിച്ച് കോവിഡ് മഹാമാരിക്കാലത്ത് 80 കോടിയിലധികം ദരിദ്രര്‍ക്ക് സൗജന്യ റേഷൻ നല്‍കുകയും ചെയ്തതായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
കോണ്‍ഗ്രസ് എല്ലാ ദിവസവും തന്നെ അധിക്ഷേപിക്കുകയാണെന്നും മധ്യപ്രദേശിലെ സിദ്ധി ജില്ലയില്‍ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ മോദി ആരോപിച്ചു. രാജ്യത്തെ ആദ്യ ഗോത്രവര്‍ഗ വനിത രാഷ്ട്രപതിയാകുന്നതിനെ എതിര്‍ത്ത കോണ്‍ഗ്രസ് ആദിവാസി വിരുദ്ധരാണെന്നും മോദി പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്