മോദിക്ക് ഭീഷണിക്കത്ത് അയച്ചിട്ടില്ല, മറ്റൊരാള്‍ കുരുക്കാന്‍ ശ്രമിച്ചതാണെന്ന് എറണാകുളം സ്വദേശി; പള്ളി വകയിലുള്ള വൈരാഗ്യമെന്ന് മകള്‍
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ ചാവേര്‍ ആക്രമണം നടത്തുമെന്ന് കാണിച്ച് ഭീഷണിക്കത്ത് അയച്ചിട്ടില്ലെന്ന് എറണാകുളം സ്വദേശി ജോസഫ് ജോണ്‍.
പൊലീസുകാര്‍ അന്വേഷിച്ചെത്തിയിരുന്നുവെന്നും തന്റെ നിരപരാധിത്വം അറിയിച്ചിട്ടുണ്ടെന്നും ജോസഫ് ഒരു മാദ്ധ്യമത്തോട് പ്രതികരിച്ചു.
കത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമാണെന്ന് ജോസഫിന്റെ മകള്‍ പ്രതികരിച്ചു. ‘ഞങ്ങള്‍ നിരപരാധികളാണ്. അയച്ചയാളുടെ പേര് വെളിപ്പെടുത്താന്‍ താത്പര്യമില്ല.പള്ളി വകയിലുള്ള വൈരാഗ്യത്തിന്റെ പേരിലാണിത്. ആള് നമുക്ക് മാത്രമല്ല, മറ്റെല്ലാവര്‍ക്കും ദോഷങ്ങള്‍ ചെയ്തിട്ടുണ്ട്. സമാനമായ രീതിയില്‍ കുറേ വ്യാജ കത്തുകള്‍ എഴുതിയിട്ടുണ്ട്.’- പെണ്‍കുട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു.
മറ്റൊരാള്‍ തന്നെ കുരുക്കാന്‍ ശ്രമിച്ചതാണെന്നാണ് ജോസഫിന്റെ ആരോപണം. താന്‍ സംശയിക്കുന്നയാളുടെ കൈയക്ഷരവും ഈ കൈയക്ഷരവും തമ്മില്‍ സാമ്യമുണ്ടെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു. ജോസഫ് ജോണിന്റെ പേരിലുള്ള ഭീഷണിക്കത്ത് ബി ജെ പി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്കാണ് എത്തിയത്.
ഭീഷണിക്കത്തില്‍ പൊലീസ് ശക്തമായ അന്വേഷണം നടത്തണമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതികരിച്ചു. “കേരളത്തില്‍ മത തീവ്ര സംഘടനകള്‍ ശക്തമാണെന്നാണ് പൊലീസ് തന്നെ പുറത്തുവിട്ട ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രധാനമന്ത്രിയുടെ സുരക്ഷ ഭീഷണിയില്‍ പൊലീസ് ശക്തമായ അന്വേഷണം നടത്തണം. ക ത്ത് ഒരാഴ്ച മുമ്ബാണ് ബി ജെ പി സംസ്ഥാന കാര്യാലയത്തില്‍ വന്നത്. ആ ദിവസം തന്നെ അത് ഡി ജി പിക്ക് കൈമാറി. ഭീഷണിപ്പെടുത്തിയ ആളുടെ പേരും നമ്ബരും കത്തിലുണ്ട്. ഇത് പൊലീസ് പരിശോധിച്ചോ’- കെ സുരേന്ദ്രന്‍ ചോദിച്ചു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്