1950 സെപ്റ്റംബര്‍ 17 – മോദിയുടെ ജന്മദിനം – കോവിഡ് ഭീഷണി മൂലം അമ്മയെ സന്ദര്‍ശിക്കാതെ പ്രധാന സേവകന്‍
ന്യൂദല്‍ഹി : എഴുപതാം ജന്മദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസകളര്‍പ്പിച്ച് രാജ്യം. നിരവധി പ്രമുഖര്‍ മോദിക്ക് സമൂഹ മാധ്യമങ്ങളിലൂടേയും മറ്റും ആശംസകള്‍ അര്‍പ്പിച്ച് കഴിഞ്ഞു. രാഷ്ട്രപതി രാം നാഥ് കോവിന്ദ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി, നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.ശര്‍മ്മ ഒലി തുടങ്ങിയവര്‍ അദ്ദേഹത്തിന് ജന്മദിന ആശംസകള്‍ നേര്‍ന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിനാശംസകള്‍ നേരുന്നു. ഇന്ത്യയുടെ ജീവിതമൂല്യങ്ങളിലും, ജനാധിപത്യ പാരമ്ബര്യത്തിലും താങ്കള്‍ വിശ്വസ്തതയോടെ പ്രവര്‍ത്തിച്ചു. ദൈവം എപ്പോഴും താങ്കളെ ആരോഗ്യവാനും, സന്തോഷവാനും ആയിരിക്കാന്‍ അനുഗ്രഹിക്കട്ടെ എന്നും, താങ്കളുടെ വിലമതിക്കാനാകാത്ത സേവനങ്ങള്‍ രാഷ്ട്രം സ്വീകരിക്കുകയും ചെയ്യട്ടെ എന്നതാണ് എന്റെ ആശംസകളും പ്രാര്‍ത്ഥനയും’ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ട്വിറ്ററിലൂടെ അറിയിച്ചത്.
ജീവിതത്തിലെ ഓരോ നിമിഷവും ഇന്ത്യയെ കൂടുതല്‍ കരുത്തുറ്റതാക്കാന്‍ നീക്കിവച്ച വ്യക്തിത്വമാണ് നരേന്ദ്ര മോദിയുടേതെന്നായിരുന്നു അമിത് ഷായുടെ ട്വീറ്റ്. ‘ഇന്ത്യയെ ശക്തവും സുരക്ഷിതവുമാക്കുന്നതിന് പ്രധാനമന്ത്രി മോദി തന്റെ ജീവിതത്തിലെ ഓരോ നിമിഷവും നീക്കിവച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രാഷ്ട്രത്തെ സേവിക്കാന്‍ സാധിച്ച ഞാന്‍ ഭാഗ്യവാനാണ്. രാജ്യത്തെ കോടിക്കണക്കിന് ആളുകള്‍ക്കൊപ്പം മോദിജിക്ക് ആരോഗ്യവും ദീര്‍ഘായുസും നേരുന്നു’ എന്നായിരുന്നു അമിത് ഷായുടെ ട്വീറ്റ്.
ദരിദ്രരേയും പാര്‍ശ്വവത്കരിക്കപ്പെട്ടവരേയും ശാക്തീകരിക്കുന്നതിന് പ്രധാനമന്ത്രി ഏറെ ഉത്സാഹത്തോടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തിന് കീഴില്‍ രാജ്യം ഏറെ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ് കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിനാശംസകള്‍ നേരുന്നു. അദ്ദേഹത്തിന്റെ മികച്ച നേതൃത്വത്തിനും, നിര്‍ണായക നടപടികളിലും ഇന്ത്യയ്ക്ക് വളരെയധികം പ്രയോജനം ലഭിച്ചിട്ടുണ്ട്. പാവപ്പെട്ടവര്‍ക്കും, പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കുമായി അദ്ദേഹം ആത്മാര്‍ത്ഥമായാണ് പ്രയത്നിക്കുന്നത്. അദ്ദേഹത്തിന് നല്ല ആരോഗ്യവും ദീര്‍ഘായുസ്സുമുണ്ടാകാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്ന് രാജ്‌നാഥ് സിങ്ങും അറിയിച്ചു.
“ഇന്ത്യയെ ശക്തവും സുരക്ഷിതവുമാക്കുന്നതിന് പ്രധാനമന്ത്രി മോദി തന്റെ ജീവിതത്തിലെ ഓരോ നിമിഷവും നീക്കിവച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രാഷ്ട്രത്തെ സേവിക്കാന്‍ സാധിച്ച ഞാന്‍ ഭാഗ്യവാനാണ്. രാജ്യത്തെ കോടിക്കണക്കിന് ആളുകള്‍ക്കൊപ്പം ഞാന്‍ മോദിജിക്ക് ആരോഗ്യവും ദീര്‍ഘായുസും നേരുന്നു” അമിത് ഷാ ട്വീറ്റ് ചെയ്തു.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസകള്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിജിക്ക് ആശംസകള്‍ എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വിറ്ററിലൂടെയുള്ള ഒറ്റവരി ആശംസ.
രാജ്യത്ത് കൊറോണ വൈറസ് ഭീതി നിലനില്‍ക്കുന്നതിനാല്‍ പ്രധാനമന്ത്രിയുടെ പിറന്നാളിന് പതിവ് ആഘോഷചടങ്ങുകള്‍ ഉണ്ടായിരിക്കില്ല. പിറന്നാള്‍ ദിനത്തില്‍ അമ്മ ഹീരാബായിയെ മോദി സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ ഇത്തവണ അതും ഒഴിവാക്കി. അതേസമയം പ്രധാനമന്ത്രിയുടെ എഴുപതാം പിറന്നാള്‍ സേവനവാരമായി ആചരിക്കാനാണ് ബിജെപിയുടെ തീരുമാനം.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്