മൊബൈല്‍ ഫോണ്‍ മോഷണം പോയി ; വിവരാവകാശത്തിലൂടെ കണ്ടെത്തി
കൊച്ചി: ട്രെയിന്‍ യാത്രക്കിടെ മോഷണം പോയ മൊബൈല്‍ ഫോണ്‍ വിവരാവകാശ അപേക്ഷയിലൂടെ തിരികെ കിട്ടി. വിവരാവകാശപ്രവര്‍ത്തകനും കേരള ആര്‍ടിഐ ഫെഡറേഷന് പ്രസിഡന്റുമായ ഡി.ബി. ബിനുവിനാണ് നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ വിവരാവകാശ അപേക്ഷയെത്തുടര്‍ന്ന് തിരികെ കിട്ടിയത്.
ആഗസ്റ്റ് ഒമ്ബതിന് എറണാകുളം-ഹൈദരാബാദ് ട്രെയിനില്‍ യാത്ര ചെയ്യവെ തൃശൂരില്‍ വെച്ചാണ് ഫോണ്‍ നഷ്ടപ്പെട്ടത്. യാത്ര തുടരേണ്ട സാഹചര്യം ആയതിനാല്‍ തൃശൂരിലെ സുഹൃത്ത് ജോസഫ് ജോണിനെ റെയില്‍വേ പൊലീസില്‍ പരാതി നല്കാന് ചുമതലപ്പെടുത്തി. പരാതി സ്വീകരിച്ച പൊലീസ് രണ്ടുമാസം കഴിഞ്ഞിട്ടും കേസ് സൈബര്‍ സെല്ലിന് കൈമാറുന്നത് അടക്കം നടപടിയൊന്നും സ്വീകരിച്ചില്ല.
ഇതേത്തുടര്‍ന്ന് കേസില്‍ സ്വീകരിച്ച നടപടികളുടെ രേഖ ആവശ്യപ്പെട്ട് ബിനു റെയില്‍വേ പൊലീസിലെ ഇന്‍ഫര്‍മേഷന്‍ ഒാഫിസര്‍ക്ക് അപേക്ഷ നല്കി. ഇതോടെ റെയില്‍വേ സൈബര്‍ സെല്ലിന് കേസ് കൈമാറി. ഇവര്‍ നടത്തിയ അന്വേഷണത്തില്‍ മലപ്പുറം സ്വദേശി ഫോണ്‍ ഉപയോഗിക്കുന്നതായി കണ്ടെത്തുകയായിരുന്നു. ഇയാളില്‍ നിന്ന് ഫോണ്‍ പിടിച്ചെടുത്ത് റെയില്‍വേ പൊലീസ് ബിനുവിന് കൈമാറി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്