ഫോണിന്റെ കുടിശിക ചോദിച്ച് നിരന്തരം ശല്യം; കോട്ടയത്ത് യുവാവ് മകനൊപ്പം ജീവനൊടുക്കി
കോട്ടയം: മീനടം നെടുംപൊയ്‌കയില്‍ മൂന്നാംക്ളാസുകാരനായ മകനെ കൊന്ന് കെട്ടിത്തൂക്കിയ ശേഷം വയറിംഗ് തൊഴിലാളിയായ യുവാവ്‌ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ ആത്മഹത്യാ കുറിപ്പിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
പൊലീസ് അറിയിച്ച വിവരമനുസരിച്ച് മീനടം വട്ടുകളത്തില്‍ ബിനു (48)വിനെ മൊബൈല്‍ വാങ്ങാൻ എടുത്ത വായ്‌പയുടെ കുടിശിക ആവശ്യപ്പെട്ട് നിരന്തരം സ്വകാര്യ കമ്ബനി ജീവനക്കാര്‍ ശല്യപ്പെടുത്തിയിരുന്നു.
ഇതിലെ വിഷമം കാരണമാണ് മകൻ ശിവഹരി(9)യെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.
അതേസമയം സാമ്ബത്തിക പ്രതിസന്ധി കൊണ്ടാണ് ആത്മഹത്യ എന്നത് ബിനുവിന്റെ ബന്ധുക്കള്‍ തള്ളിയിരുന്നു.
വീട്ടില്‍നിന്നും 200 മീറ്റര്‍ മാറി പെരുമ്ബാവൂര്‍ സ്വദേശിയുടെ ആള്‍ത്താമസമില്ലാത്ത പുരയിടത്തിലെ വിറകുപുരയിലാണ് ഇരുവരുടെയും മൃതദേഹം കണ്ടത്. പുലര്‍ച്ചെ നടക്കാൻ പോകാറുള്ള ബിനു പതിവായി മകളെയാണ് കൂടെ കൂട്ടുന്നത്.
ഇന്നലെ മകനെ കൂട്ടിയതെന്തിനാണെന്ന് സംശയം നിലനില്‍ക്കുന്നു. ശിവഹരിയുടെ കഴുത്തില്‍ കയര്‍ രണ്ട് തവണ ചുറ്റിയതിന്റെ പാടുകളുണ്ട്.
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇരുവരുടെയും മൃതദേഹം മണര്‍കാട് സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ:രേഖ. മകള്‍ : ലക്ഷ്മി. സംസ്‌കാരം രാവിലെ 11.30ന് വീട്ടുവളപ്പില്‍
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്