” എംഎല്‍എമാര്‍ക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ നിങ്ങള്‍ സ്വന്തം വീട്ടിലേക്ക് മടങ്ങുകയെന്നത് ബുദ്ധിമുട്ടുള്ള ഒന്നായി മാറും’ = കേന്ദ്ര മന്ത്രി
മഹാരാഷ്ട്രയിലെ വിമത എംഎല്‍എമാരെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ ഭീഷണിപ്പെടുത്തുന്നെന്ന ആരോപിച്ച് കേന്ദ്ര മന്ത്രി നാരായണ്‍ റാണെ രംഗത്തെത്തി.
എംഎല്‍എമാര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ വലിയ പ്രത്യാഘാതമുണ്ടാവുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വിമത എംഎല്‍എമാര്‍ക്ക് ശരദ് പവാര്‍ ഭീഷണിക്കത്ത് നല്‍കിയെന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ ആരോപണം.
‘വിമത എംഎല്‍എമാരെ മഹാരാഷ്ട്ര നിയമസഭയിലെത്താന്‍ ആവശ്യപ്പെട്ട് ശരദ് പവാര്‍ ഭീഷണിപ്പെടുത്തുന്നു. അവര്‍ എന്തായാലും നിയമസഭയില്‍ എത്തും.
അവര്‍ക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ നിങ്ങള്‍ സ്വന്തം വീട്ടിലേക്ക് മടങ്ങുകയെന്നത് ബുദ്ധിമുട്ടുള്ള ഒന്നായി മാറും’ റാണെ ട്വീറ്റ് ചെയ്തു.
എംവിഎ സഖ്യം രൂപീകരിച്ചത് വ്യക്തി താല്‍പര്യത്തിന് വേണ്ടിയായിരുന്നു, അവരുടെ പ്രവര്‍ത്തനങ്ങളില്‍ പൊങ്ങച്ചം പറയാന്‍ മാത്രം ഒന്നുമില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്