ഹാന്റ്ബോൾ ചാംമ്പ്യൻഷിപ്പിൽ കുമാരമംഗലം എം കെ എൻ എം ജേതാക്കള്‍

ജൂനിയർ ഹാന്റ്ബോൾ ന്യൂസ്റ്റാർ , എം കെ എൻ എം ചാംമ്പ്യൻമാർ
- തൊടുപുഴ: കുമാരമംഗലം എം.കെ.എൻ .എം സ്കൂൾ ഗ്രൗണ്ടിൽ നടന്ന അക്ഷയ കാറ്ററിംഗ് ട്രോഫി ജില്ലാ ജൂനിയർ ഹാന്റ്ബോൾ ചാംമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ബ്ലീറ്റസ് ക്ലബ് വെങ്ങല്ലൂരിനെ 5 ന് എതിരെ 14 ഗോളുകൾക്ക് പരാജയപ്പെടുത്തി ന്യൂസ്റ്റാർ തൊടുപുഴയും പെൺകുട്ടികളുടെ വിഭാഗത്തിൽ സെൻറ് സെബാസ്ററ്യൻ പൊട്ടൻകാടിനെ 1 ന് എതിരെ 4 ഗോളുകൾക്ക് പരാജയപ്പെടുത്തി എം.കെ.എൻ എം ക്ലബ്ബും ജേതാക്കളായി ചാമ്പ്യൻ ഷിപ്പിലെ മികച്ച കായിക താരങ്ങളായി ആൺകുട്ടികളുടെ വിഭാഗത്തിൽ അലൻ ബേബിയും പെൺകുട്ടികളുടെ വിഭാഗത്തിൽ അനന്യ നായരും തെരഞ്ഞെടുത്തു.
സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം റഫീക്ക് പള്ളത്തുപറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഐ.എച്ച് പി.എൽ ചെയർമാർ ഷെമീർ എം.ബി. ട്രോഫി വിതരണം ചെയ്തു. സംസ്ഥാന താരങ്ങളായ ഷൈൻ.പി.ആർ, ആനന്ദ് .ടി ഒ. എന്നിവർ സംസാരിച്ചു ബോബൺ ബാലകൃഷ്ണൻ സ്വാഗതവും മുഹ മ്മദ് സുഹൈൽ നന്ദിയും പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്