×

വനിതാ കോച്ചിന്റെ ലൈംഗികാരോപണം: ഹരിയാനയിലെ കായിക വകുപ്പ് മന്ത്രി രാജിവച്ചു

ന്യൂഡല്‍ഹി: ലൈംഗികാരോപണത്തില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ ഹരിയാനയിലെ കായിക വകുപ്പ് മന്ത്രിയും മുന്‍ ദേശീയ ഹോക്കി ടീം ക്യാപ്ടനുമായ സന്ദീപ് സിംഗ് രാജിവച്ചു.

ഇന്ന് രാവിലെയാണ് അദ്ദേഹം മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറിയത്. വനിതാകോച്ചിന്റെ പരാതിയില്‍ ചണ്ഡീഗഢ് പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് മന്ത്രിക്കെതിരെ ആരോപണവുമായി യുവതി രംഗത്തെത്തിയത്. തുടര്‍ന്ന് പൊലീസിലും പരാതി നല്‍കുകയായിരുന്നു.

ജിമ്മില്‍ വച്ചാണ് സന്ദീപ് സിംഗ് പരിചയപ്പെട്ടതെന്നാണ് യുവതി പറയുന്നത്. തുടര്‍ന്ന് ഇന്‍സ്റ്റഗ്രാമില്‍ സന്ദേശങ്ങള്‍ അയയ്ക്കുകയും ദേശീയ ഗെയിംസിലെ സര്‍ട്ടിഫിക്കറ്റുകളിലെ അനിശ്ചിതത്വങ്ങളെക്കുറിച്ച്‌ ചര്‍ച്ചചെയ്യാന്‍ നേരിട്ട് കാണണമെന്നും ആവശ്യപ്പെട്ടു. മന്ത്രിയുടെ ക്യാമ്ബ് ഓഫീസായി പ്രവര്‍ത്തിക്കുന്ന വീട്ടിലേക്കാണ് എത്താന്‍ ആവശ്യപ്പെട്ടത്. വീട്ടിലെത്തിയ ഉടന്‍ അദ്ദേഹത്തിന്റെ ക്യാബിനിലേക്കാണ് കൊണ്ടുപോയത്. അവിടെയെത്തിയ ഉടന്‍ കയ്യിലുണ്ടായിരുന്ന സര്‍ട്ടിഫിക്കറ്റുകളെല്ലാം വാങ്ങി മേശമേല്‍ വച്ചു. തുടര്‍ന്ന് എന്റെ കാലില്‍ തൊട്ടു. ആദ്യം കണ്ടതുമുതല്‍ ഇഷ്ടമായെന്നും എല്ലായ്‌പ്പോഴും സന്തോഷവതിയാക്കാമെന്നും മന്ത്രി പറഞ്ഞു. ഞാന്‍ കൈതട്ടിമാറ്റി. ഇതോടെയാണ് മന്ത്രി ടീഷര്‍ട്ട് വലിച്ചുകീറിയതും ലൈംഗികാതിക്രമത്തിന് ശ്രമിച്ചതും. ഉച്ചത്തില്‍ ബഹളം വച്ചിട്ടും കാവല്‍ക്കാരുള്‍പ്പടെ ഉണ്ടായിരുന്നെങ്കിലും ആരും രക്ഷക്കെത്തിയില്ല- യുവതിപറയുന്നു.

അതേസമയം, പരാതി അടിസ്ഥാന രഹിതമാണെന്നാണ് സന്ദീപ് സിംഗ് പറയുന്നത്. തന്നെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ലക്ഷ്യമാണ് പരാതിക്ക് പിന്നിലുള്ളതെന്നും യുവതിക്കെതിരെ പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. വനിതാകോച്ചിന്റെ പരാതിയില്‍ നിഷ്‌പക്ഷമായ അന്വേഷണം നടത്തണമെന്നും മന്ത്രിയെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top