സാംസ്‌കാരിക മുല്യച്യുതിയെ പ്രതിരോധിക്കാന്‍ സാംസ്‌കാരിക സംഘടനകള്‍ അനിവാര്യം -മുന്‍ മന്ത്രി ശങ്കര നാരായണപിള്ള
കാലഘട്ടത്തിന്റെ സാംസ്‌കാരിക മൂല്യ ച്യുതിയെ പ്രതിരോധിക്കുവാന്‍ കലാ സാംസ്‌കാരിക സംഘടനകള്‍ അനിവാര്യ മായിരിക്കുകയാണെന്ന് മുന്‍ മന്ത്രി ശങ്കര നാരായണപിള്ള പറഞ്ഞു. വെള്ളാള ആര്‍ട്‌സ് & കള്‍ച്ചറല്‍ ഫൌണ്ടേഷന്‍ തൊടുപുഴയില്‍ നടന്ന കലാ അരങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെള്ളാള സമുദായത്തിലെ കുട്ടികളുടെ കലാപരവും സാംസ്‌കാരികവുമായ കഴിവുകള്‍ പ്രോല്‍സാഹിപ്പിക്കുകയും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുകയും അതോടൊപ്പം സമുദായ സംബന്ധിയായ അവബോധം വളര്‍ത്തുവാനുമാണ് വെള്ളാള ആര്ട്‌സ് & സ്‌പോര്‍ട് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ലക്ഷ്യമെന്ന് സംസ്ഥാന പ്രസിഡന്റ് ഓമന കുട്ടി പറഞ്ഞു.
വെള്ളാള ആര്‍ട്‌സ് & കള്‍ച്ചറല്‍ ഫൌണ്ടേഷന്‍ തൊടുപുഴയില്‍ നടന്ന കലാ അരങ്ങ് വൈക്കം വിജയലക്ഷ്മി ഉല്‍ഘാടനം ചെയ്തു . ഫിലിം ഡയറക്ടര്‍ ബിനുരാജ്. ആത്മീയപ്രഭാഷകന്‍ രതീഷ് നാരായണന്‍. സംസ്ഥാന സെക്രട്ടറി പി എശ് മഹേശ്വരി, സംസ്ഥാന ഖജാന്‍സി എസ്. ജയഗോപാല്‍ തൊടുപുഴ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് എസ് എ ഗോപാലകൃഷ്ണ പിള്ള, സെക്രട്ടറി വി എസ്. ഗോപാലകൃഷ്ണ പിള്ള. പ്രസിഡന്റ് എല്‍ ഓമനക്കുട്ടി, പി എസ് മഹേശേരി. അജീഷ് രാമനാഥന്‍ പിള്ള. ജയേഷ് പിള്ള തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടേയും അംഗങ്ങളുടേയും കലാപരിപാടികള്‍ അരങ്ങേറി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്